App Logo

No.1 PSC Learning App

1M+ Downloads

വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:

  1. കമ്മ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമും (ഉത്തര വിയറ്റ്നാം ) റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമും (ദക്ഷിണ വിയറ്റ്നാം) തമ്മിൽ നടന്ന ഒരു യുദ്ധമാണ് വിയറ്റ്നാം യുദ്ധം
  2. വിയറ്റ്നാമിന്റെ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക കമ്മ്യൂണിസ്റ്റ് ശക്തികൾക്കെതിരെ നടത്തിയ ഒരു യുദ്ധമായിരുന്നു ഇത്.
  3. യുദ്ധത്തിൽ കമ്യൂണിസ്റ്റ് സഖ്യങ്ങൾ ഉത്തര വിയറ്റ്നാമിനേയും അമേരിക്ക ദക്ഷിണ വിയറ്റ്നാമിനേയും പിന്തുണച്ചു.

    Aii മാത്രം

    Bഇവയൊന്നുമല്ല

    Ci മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • കമ്മ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമും (ഉത്തര വിയറ്റ്നാം ) റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമും (ദക്ഷിണ വിയറ്റ്നാം) തമ്മിൽ നടന്ന ഒരു യുദ്ധമാണ് വിയറ്റ്നാം യുദ്ധം.

    • 1959 മുതൽ 1975 വരെയുള്ള കാലയളവിലാണ് ഈ യുദ്ധം നടന്നത്.

    • വിയറ്റ്നാമിന്റെ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക കമ്മ്യൂണിസ്റ്റ് ശക്തികൾക്കെതിരെ നടത്തിയ ഒരു യുദ്ധമായിരുന്നു ഇത്.

    • രണ്ടാം ഇൻഡോ-ചൈന യുദ്ധം, വിയറ്റ്നാം പ്രതിസന്ധി എന്നീ പേരുകളിലും ഇപ്പോഴത്തെ വിയറ്റ്നാമിൽ, അമേരിക്കൻ യുദ്ധം എന്ന പേരിലും ഇത് അറിയപ്പെടുന്നു.

    • യുദ്ധത്തിൽ കമ്യൂണിസ്റ്റ് സഖ്യങ്ങൾ ഉത്തര വിയറ്റ്നാമിനേയും യുണൈറ്റഡ് സ്റ്റേറ്റ്സ് ദക്ഷിണ വിയറ്റ്നാമിനേയും പിന്തുണച്ചു.


    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം.

    2.ദക്ഷിണ കൊറിയയെ സോവിയറ്റ് യൂണിയൻ പിന്തുണച്ചപ്പോൾ അമേരിക്ക ഉത്തര കൊറിയയ്ക്ക് പിന്തുണ നൽകുകയും ചെയ്തു.

    ക്യൂബക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ തീരുമാനിച്ച അമേരിക്കൻ പ്രസിഡണ്ട് ആര് ?

    വാർസ ഉടമ്പടിയുമായിബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1. 1955 ൽ പശ്ചിമ ജർമ്മനി നാറ്റോയുടെ ഭാഗമായതിനെത്തുടർന്ന് വാർസ ഉടമ്പടി സ്ഥാപിതമായി.
    2. സൗഹൃദം , സഹകരണം, പരസ്പര സഹായം എന്നിവയുടെ ഉടമ്പടിയായി അറിയപ്പെട്ടു. 
    3. സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിൽ നിർമിച്ച വാർസ കരാർ നാറ്റോ രാജ്യങ്ങളിൽ നിന്ന് ഭീഷണി നേരിടാൻ സജ്ജമായിരുന്നു.
      ഗ്ലാനോസ്ത്, പെരിസ്‌ട്രോയ്ക്ക എന്നിവ ആരുമായി ബന്ധപ്പെട്ടതാണ് ?

      ശരിയായ പ്രസ്താവന കണ്ടെത്തുക :

      1. ശീത സമരത്തിൻറെ ഭാഗമായി നടന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു 1952ൽ നടന്ന ക്യൂബൻ മിസൈൽ പ്രതിസന്ധി.
      2. യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ക്യൂബൻ പിന്തുണക്കുമായി ക്യൂബയിൽ ആണവ മിസൈലുകൾ സ്ഥാപിച്ചത് യു എസ് എസ് ആർ ആണ്,
      3. ക്യൂബൻ മിസൈൽ പ്രതിസന്ധി സംഭവിക്കുമ്പോൾ അമേരിക്കൻ പ്രസിഡൻറ്  തിയോഡർ റൂസ് വെൽറ്റ് ആയിരുന്നു.