App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി ഏതൊക്കെ ?

  1. ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി - ജി ജി അഗർക്കാർ
  2. ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ് - എം ജി റാനഡേ
  3. സോഷ്യൽ സർവീസ് ലീഗ് - എൻ എം ജോഷി
  4. ദേവസമാജം - ശിവനാരായൺ അഗ്നിഹോത്രി

    Aii മാത്രം ശരി

    Bi മാത്രം ശരി

    Civ മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ്

    • എം.ജി. റാനഡെയും രഘുനാഥ് റാവുവും ആയിരുന്നു സ്ഥാപകർ
    • ആദ്യ സെഷൻ 1887 ഡിസംബറിൽ മദ്രാസിൽ നടന്നു.
    • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാമൂഹ്യ പരിഷ്കരണ സെല്ലായി വർത്തിച്ചു
    • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു അനുബന്ധ കൺവെൻഷനായി വർഷം തോറും സമ്മേളനം ഒരേ വേദിയിൽ ചേരുകയും സാമൂഹിക പരിഷ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
    • മിശ്ര വിവാഹങ്ങളെ അനുകൂലിക്കുകയും, ബഹുഭാര്യത്വത്തെ എതിർക്കുകയും ചെയ്തു.
    • ശൈശവ വിവാഹം നിരോധിക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കാൻ ആളുകളെ പ്രചോദിപ്പിക്കുന്നതിനായി  പ്രശസ്തമായ "പ്രതിജ്ഞാ പ്രസ്ഥാനം" ആരംഭിച്ചു.

    സോഷ്യൽ സർവീസ് ലീഗ് 

    • സെർവന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയിലെ പ്രമുഖ അംഗമായ നാരായൺ മൽഹാർ ജോഷി 1911-ൽ സ്ഥാപിച്ചു.
    • "സാമൂഹിക വസ്തുതകൾ ശേഖരിക്കുകയും പഠിക്കുകയും സാമൂഹിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുക" എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം
    • ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരവും ജോലിയും ഉറപ്പാക്കാൻ, ലീഗ് നിരവധി ഡേ ആൻഡ് നൈറ്റ് സ്കൂളുകൾ, ലൈബ്രറികൾ, ഡിസ്പെൻസറികൾ എന്നിവ ആരംഭിച്ചു.

    ദേവ സമാജം

    • ബ്രഹ്മസമാജത്തിന്റെ മുൻ അനുയായിയായിരുന്ന ശിവ് നരേൻ അഗ്നിഹോത്രി 1887-ൽ ലാഹോറിൽ സ്ഥാപിച്ചതാണ് ദേവ സമാജം
    • ആത്മീയവും സാംസ്കാരികവുമായ മാർഗ്ഗ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകാൻ വേണ്ടിയാണ് രൂപീകൃതമായത്
    • പരമാത്മാവ്, ആത്മാവിന്റെ നിത്യത, ഗുരുവിന്റെ ശ്രേഷ്ഠത, നല്ല പ്രവർത്തനത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തി.
    • കൈക്കൂലി വാങ്ങാതിരിക്കുക, ചൂതാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക, ലഹരി പദാർഥങ്ങൾ, മാംസാഹാരം, അക്രമം തുടങ്ങിയ ആദർശപരമായ സാമൂഹിക പെരുമാറ്റവും ധാർമ്മിക ധാർമ്മികതയും സമാജം നിർദ്ദേശിച്ചു.
    • എന്നാൽ1813-ൽ അഗ്നിഹോത്രി തന്റെ രണ്ടാമത്തെ മകൻ ദേവാനന്ദിനെ  പിൻഗാമിയായി നിയമിച്ചതോടെ പ്രസ്ഥാനത്തിന് ജനകീയ പിന്തുണ നഷ്ടപ്പെട്ടു.

    ഡെക്കാൻ എജ്യുക്കേഷൻ സൊസൈറ്റി

    • 1884ൽ ജസ്റ്റിസ് എം.ജി.റാനഡെയുടെ പ്രചോദനത്താൽ പൂനെയിൽ സ്ഥാപിക്കപെട്ടു.
    • ഗോപാൽ ഗണേഷ് അഗാർക്കർ, മഹാദേവ് ബല്ലാൽ നംജോഷി, വി.എസ്. ആപ്‌തെ, വി.ബി. കേൽക്കർ, എം.എസ്.ഗോൾ, എൻ.കെ.ധരപ് എന്നിവരായിരുന്നു സ്ഥാപകർ
    • പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പ്രചരണത്തിന് പ്രാധാന്യം നൽകി
    • പൂനെയിലും മറ്റ് പട്ടണങ്ങളിലും സൊസൈറ്റി നിരവധി സ്കൂളുകളും കോളേജുകളും സ്ഥാപിച്ചു 

    Related Questions:

    താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?

    1. ഗാന്ധിജി അഹിംസയിലധിഷ്ഠിതമായ പുതിയ സമര രീതിയ്ക്ക് ആദ്യം രൂപംനൽകിയത് ദക്ഷിണാഫ്രിക്കയിൽ വച്ചാണ്
    2. ഗാന്ധിജിയുടെ രാഷ്ട്രീയഗുരു ബാലഗംഗാധരതിലകനായിരുന്നു
    3. ഒന്നാം വട്ടമേശ സമ്മേളനം 1932 -ലായിരുന്നു
    4. ജാലിയൻ വാലാബാഗ് ദുരന്തം 1920 ഏപ്രിൽ 13-ന് ആയിരുന്നു.
      'നീൽ ദർപ്പൺ' എന്ന നാടകം രചിച്ചതാര് ?
      Who was known as Lion of Bombay ?
      ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ സമരനായിക എന്നറിയപ്പെടുന്നത് ?
      ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം ഏത് ?