ശരിയായ ജോഡി കണ്ടെത്തുക :
- ഹിമാലയ - മടക്ക് പർവതം
- വിന്ധ്യാ സത്പുര - അവശിഷ്ട പർവതം
- ആരവല്ലി - ഖണ്ഡ പർവതം
- ബാരൻ ദ്വീപ് - അഗ്നിപർവതം
A1 തെറ്റ്, 3 ശരി
B1, 4 ശരി
C1, 2 ശരി
Dഎല്ലാം ശരി
Answer:
B. 1, 4 ശരി
Read Explanation:
വിവിധതരം പർവ്വതങ്ങളും ഉദാഹരണങ്ങളും
മടക്ക് പർവ്വതങ്ങൾ - ഹിമാലയം ,റോക്കീസ് ,ആൻഡീസ് ,ആൽപ്സ്
അവശിഷ്ട പർവ്വതങ്ങൾ - ആരവല്ലി (ഇന്ത്യ ) ,അപ്പലേച്ചിയൻ ( അമേരിക്ക )
ഖണ്ഡ പർവ്വതങ്ങൾ - ബ്ലാക്ക് ഫോറസ്റ്റ് ( ജർമ്മനി ) , വോസ്ഗെസ് (യൂറോപ്പ് )
അഗ്നിപർവ്വതങ്ങൾ - ബാരൻ ദ്വീപ് , ഫ്യൂജിയാമ (ജപ്പാൻ ) ,ഏറ്റ്ന (ഇറ്റലി ) , വെസൂവിയസ് ( ഇറ്റലി )
മടക്ക് പർവ്വതം
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ' മടക്ക് പർവ്വതം' ഹിമാലയമാണ്.
ഭൂവല്‍ക്കത്തിലെ ശിലാപാളികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം ശിലകളില്‍ മടക്കുകള്‍ സൃഷ്ടിക്കുന്നു. ഈ പ്രക്രിയ അറിയപ്പെടുന്നത് വലനം എന്നാണ്.
വലന പ്രക്രിയയുടെ ഭാഗമായി രൂപം കൊള്ളുന്ന പർവതങ്ങളാണ് മടക്ക് പർവതങ്ങൾ
അതായത് ഭൂമിയുടെ രണ്ടോ അതിലധികമോ ടെക്റ്റോണിക് പ്ലേറ്റുകൾ ഒരുമിച്ച് കൂട്ടിമുട്ടുന്നിടത്താണ് മടക്ക് പർവതങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
മറ്റുള്ള പർവ്വതങ്ങളെക്കാൾ ഇവയ്ക്ക് സാധാരണയായി ഉയരം കൂടുതലായിരിക്കും
ഇന്ന് ഭുമിയിൽ കാണുന്ന കൂടുതൽ പർവ്വതങ്ങളും മടക്ക് പർവ്വതങ്ങളാണ്
ഹിമാലയം , ആൽപ്സ് , റോക്കിസ് , ആൻഡീസ് എന്നിവ മടക്ക് പർവ്വതങ്ങൾക്ക് ഉദാഹരണമാണ്
അവശിഷ്ട പർവ്വതങ്ങൾ
നദികൾ, ഹിമാനികൾ, കാറ്റ് എന്നിവ മൂലമുള്ള അവസാദങ്ങൾ അടിഞ്ഞുണ്ടായി രൂപപ്പെടുന്ന പർവതങ്ങൾ.
പ്രകൃതി ശക്തികളുടെ പ്രവർത്തനം മൂലം ചുറ്റുപാടുമുള്ള ഭാഗങ്ങൾക്ക് നാശം സംഭവിച്ച് അവശേഷിക്കുന്ന പർവ്വതങ്ങളാണ് ഇവ.
ഇന്ത്യയിലെ ആരവല്ലി, നീലഗിരി കുന്നുകൾ ,അമേരിക്കയിലെ അപ്പലേച്ചിയൻ പർവ്വതങ്ങൾ എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ അവശിഷ്ട പർവതം ആരവല്ലിയാണ്.
ഖണ്ഡ പർവ്വതങ്ങൾ
വലിയ പ്രദേശങ്ങൾ തകരുകയും ലംബമായി സ്ഥാനാന്തരം നടത്തുകയും ചെയ്യുമ്പോൾ, ഖണ്ഡ പർവതങ്ങൾ രൂപം കൊള്ളുന്നു.
ഈ സാഹചര്യത്തിൽ, ഉയർത്തിയ ഖണ്ഡങ്ങളെ ഹോർസ്റ്റുകൾ എന്ന് വിളിക്കുന്നു.
എതിർവശത്ത്, താഴ്ന്ന ഖണ്ഡങ്ങളെ ഗ്രാബെൻ എന്ന് വിളിക്കുന്നു.
ഖണ്ഡ പർവതനിരകളുടെ ഉദാഹരണങ്ങൾ റൈൻ താഴ്വരയും,യൂറോപ്പിലെ വോസ്ജസ് പർവതവുമാണ്.
ബാരൻ ദ്വീപ്
ആൻഡമാൻ കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ബാരൻ ദ്വീപ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്ഥിരീകരിക്കപ്പെട്ട ഏക സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
സുമാത്ര മുതൽ മ്യാൻമർ വരെയുള്ള അഗ്നിപർവ്വതങ്ങളുടെ ശൃംഖലയിലും സജീവമായ ഒരേയൊരു അഗ്നിപർവ്വതമാണിത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന് ഏകദേശം 138 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു.
അഗ്നിപർവതത്തിന്റെ രേഖപ്പെടുത്തിയ ആദ്യത്തെ സ്ഫോടനം 1787ലായിരുന്നു.
അതിനുശേഷം, അഗ്നിപർവ്വതം പത്തിലധികം തവണ ഈ അഗ്നിപർവതത്തിൽ സ്ഫോടനം ഉണ്ടായിട്ടുണ്ട്
ഏറ്റവും ഒടുവിലായി 2020 ലാണ് ബാരൻ ദ്വീപിൽ സ്ഫോടനം ഉണ്ടായത്.