App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജർമ്മനിയുടെ ബഹുരാഷ്ട്ര അധിനിവേശ സമയത്ത്, പാശ്ചാത്യ നിയന്ത്രണത്തിലുള്ള ബെർലിനിലെ സെക്ടറുകളിലേക്കുള്ള പാശ്ചാത്യ സഖ്യകക്ഷികളുടെ റെയിൽവേ, റോഡ്, കനാൽ പ്രവേശനം സോവിയറ്റ് യൂണിയൻ തടഞ്ഞു
  2. ഇത് ബെർലിൻ ഉപരോധം എന്നറിയപ്പെടുന്നു
  3. ബെർലിൻ ഉപരോധം ശീതയുദ്ധത്തിന്റെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര പ്രതിസന്ധികളിലൊന്നാണ്.

    Ai, ii എന്നിവ

    Bi മാത്രം

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ബെർലിൻ ഉപരോധം (24 ജൂൺ 1948 - 12 മെയ് 1949)

    • ബെർലിൻ ഉപരോധം ശീതയുദ്ധത്തിന്റെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര പ്രതിസന്ധികളിലൊന്നാണ്.
    • സോവിയറ്റ് അധിനിവേശ ജർമ്മനിയാൽ ചുറ്റപ്പെട്ട, മുൻ ജർമ്മൻ തലസ്ഥാനമായ ബെർലിനിൽ, സ്റ്റാലിൻ 1948 ജൂൺ 24 ന് ബെർലിൻ ഉപരോധം ( Berlin blockade ) ഏർപ്പെടുത്തി.
    • പാശ്ചാത്യ നിയന്ത്രണത്തിലുള്ള ബെർലിനിലെ സെക്ടറുകളിലേക്കുള്ള പാശ്ചാത്യ സഖ്യകക്ഷികളുടെ റെയിൽവേ, റോഡ്, കനാൽ പ്രവേശനം സോവിയറ്റ് യൂണിയൻ തടഞ്ഞു.
    • ഇതിനെതിരെ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി നിരവധി രാജ്യങ്ങൾ  "ബെർലിൻ എയർലിഫ്റ്റ്" ആരംഭിച്ചു,
    • വ്യോമ മാർഗ്ഗം പശ്ചിമ ബെർലിനിൽ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും നൽകി.
    • 1949 മെയ് മാസത്തിൽ ജോസഫ്  സ്റ്റാലിൻ ഉപരോധം നീക്കി, പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് കയറ്റുമതി ബെർലിനിലേക്ക് പുനരാരംഭിക്കാൻ അനുമതി നൽകി.

    Related Questions:

    ശീതസമരത്തിൻ്റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനകളിൽ പെടാത്തത് ഏത് ?
    അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉണ്ടായ ആശയപരമായ ചേരിതിരിവിനെ ' ഇരു ധ്രുവ രാഷ്ട്രീയം ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    ശീത സമരം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തിയാര് :
    Write full form of SEATO :

    ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.1972ൽ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന റിച്ചാർഡ് നിക്സൺ മോസ്കോ സന്ദർശനം നടത്തി.

    2.ഈ സന്ദർശനത്തിൽ യു എസ് എസ് ആറും ആയി സ്ട്രാറ്റജിക് ആംസ് ലിമിറ്റേഷൻ ടോക്ക്സ്  (SALT) കരാർ ഒപ്പുവച്ചു.