App Logo

No.1 PSC Learning App

1M+ Downloads

സമ്പദ്വ്യവസ്ഥയില്‍ പണലഭ്യത കുറയ്ക്കുന്നതിന്‌ RBI യുടെ ഏറ്റവും മികച്ച നയ സംയോജനം ഏതാണ്‌ ?

  1. റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ കുറയ്ക്കുക, കരുതല്‍ ധനാനുപാതം വര്‍ദ്ധിപ്പിക്കുക,ബോണ്ടുകളുടെ ഓപ്പണ്‍ മാര്‍ക്കറ്റ്‌ വില്‍പ്പന.
  2. റിപ്പോ നിരക്ക്‌ വര്‍ദ്ധിപ്പിക്കുക, കരുതല്‍ ധനാനുപാതം വര്‍ദ്ധിപ്പിക്കുക, ബോണ്ടുകളുടെ ഓപ്പണ്‍ മാര്‍ക്കറ്റ്‌ വില്‍പ്പന.
  3. റിപ്പോ നിരക്ക്‌ കുറയ്ക്കുക, ബാങ്ക്‌ നിരക്ക്‌ കുറയ്ക്കുക, ബോണ്ടുകളുടെ ഓപ്പണ്‍ മാര്‍ക്കറ്റ്‌ വാങ്ങല്‍.

    Ai മാത്രം

    Bii മാത്രം

    Cഎല്ലാം

    Dഇവയൊന്നുമല്ല

    Answer:

    B. ii മാത്രം

    Read Explanation:

    റിപ്പോ നിരക്ക് (Repo Rate )

    • റിസർവ്ബാങ്ക്, വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശയുടെ നിരക്കിനെ 'റിപ്പോ നിരക്ക്' എന്ന് വിളിക്കുന്നു.
    • 'റീ പർച്ചേസ് ഓപ്ഷൻ' എന്നതാണ് ഇതിൻറെ പൂർണ്ണരൂപം
    • റിപ്പോ നിരക്കിൽ മാറ്റങ്ങൾ വരുത്തിയും റിസർവ് ബാങ്ക് പണപ്പെരുപ്പം നിയന്ത്രിക്കുന്നു.
    • പണപ്പെരുപ്പം ഉണ്ടായാൽ റിസർബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിക്കുന്നു
    • ഇത് സമ്പദ് വ്യവസ്ഥയിലെ പണം ലഭ്യത കുറയ്ക്കുകയും പണപ്പെരുപ്പം തടയാൻ സഹായിക്കുകയും ചെയ്യുന്നു.

    ക്യാഷ് റിസർവ് റേഷ്യോ (C.R.R)(കരുതല്‍ ധനാനുപാതം)

    • ഇന്ത്യയിൽ, എല്ലാ ബാങ്കുകളും ഒരു നിശ്ചിത തുക റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ടതുണ്ട്.
    • ഇതിനെ ക്യാഷ് റിസർവ് റേഷ്യോ എന്ന് വിളിക്കുന്നു.
    • വിപണിയിലെ പണലഭ്യത നിയന്ത്രിക്കാൻ ആർബിഐ ആഗ്രഹിക്കുമ്പോൾ സാധാരണയായി ഇത് വർദ്ധിപ്പിക്കും.

    Related Questions:

    റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.] യുടെ പണനയ [Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?

    i.സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.

    ii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് [Bank Rate) കൂട്ടണം.

    iii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.

    ഓൺലൈൻ പണമിടപാടുകൾ സുരക്ഷിതമാക്കാൻ RBI നടപ്പാക്കുന്ന കാർഡ് ടോക്കണൈസേഷൻ പദ്ധതി എന്ന് മുതലാണ് നിലവിൽ വരുന്നത് ?
    ഫലപ്രദമായ റവന്യൂ കമ്മി(ERD) എന്തിന് തുല്യമാണ് ?
    RBI യുടെ കീഴിലുള്ള പരിശീലന സ്ഥാപനമായ 'കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാംങ്കിംഗ്' എവിടെയാണ് ?

    റിസർവ് ബാങ്കിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

    1. വായ്പ നിയന്ത്രിക്കൽ
    2. സർക്കാരിന്റെ ബാങ്ക്
    3. ഒരു രൂപ നോട്ട് അച്ചടിക്കൽ