Challenger App

No.1 PSC Learning App

1M+ Downloads

സിനാപ്‌സുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക :

  1. രണ്ടു നാഡീകോശങ്ങൾ തമ്മിൽ ബന്ധപ്പെടുന്ന ഭാഗം
  2. ആവേഗങ്ങളുടെ വേഗത, ദിശ എന്നിവ ക്രമീകരിക്കുകയാണ് ധർമം.
  3. സിനാപ്‌സുകൾ സുഷുമ്‌നാ നാഡിയിൽ മാത്രമായി കാണപ്പെടുന്നു

    Ai, ii എന്നിവ

    Bഇവയൊന്നുമല്ല

    Ci, iii

    Dഎല്ലാം

    Answer:

    A. i, ii എന്നിവ

    Read Explanation:

    സിനാപ്‌സ് (Synapse)

    • രണ്ടു നാഡീകോശങ്ങൾ തമ്മിലോ നാഡീകോശവും പേശീകോശവുമായോ നാഡീകോശവും ഗ്രന്ഥീ കോശവുമായോ ബന്ധപ്പെടുന്ന ഭാഗമാണ് സിനാപ്‌സ് (Synapse).
    • ആക്സോണിൽ നിന്നും വൈദ്യുത ആവേഗങ്ങൾ സിനാപ്റ്റിക് നോബിൽ എത്തുമ്പോൾ ചില രാസവസ്‌തുക്കളെ സിനാപ്റ്റിക് വിടവിലേക്ക് സ്രവിക്കുന്നു.
    • ഈ രാസവസ്‌തുക്കളാണ് നാഡീയപ്രേഷകങ്ങൾ (Neurotransmitters).
    • ഇവ തൊട്ടടുത്ത ഡെൻഡ്രൈറ്റിനേയോ കോശത്തേയോ ഉത്തേജിപ്പിച്ച് പുതിയ വൈദ്യുതാവേഗങ്ങൾ സൃഷ്ടിക്കുന്നു.
    • അസറ്റൈൽകൊളിൻ (Acetyl choline), ഡോപമിൻ (Dopamine) എന്നിവ നാഡീയപ്രേഷകങ്ങൾക്ക് ഉദാഹരണങ്ങളാണ്.
    • ആവേഗങ്ങളുടെ വേഗത, ദിശ എന്നിവ ക്രമീകരിക്കുകയാണ് സിനാപ്‌സുകളുടെ ധർമം

    Related Questions:

    മസ്തിഷ്ക്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം ഏതു രോഗത്തിന് കാരണമാകുന്നു ?
    ചുറ്റികയുടെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി?

    താഴെ കൊടുത്തിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്ക‍ുന്നത്‌ ഏതെല്ലാം?

    1.ഉമിനീര്‍ ഉല്പാദനം

    2.ഉദരാശയ പ്രവര്‍ത്തനം

    3.ക‍ുടലിലെ പെരിസ്റ്റാള്‍സിസ്

    പിൻമസ്തിഷ്ക(Hind brain)ത്തിന്റെ ഭാഗങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

    1. സെറിബെല്ലം
    2. മെഡുല്ല ഒബ്ലോംഗേറ്റ
    3. ഹൈപ്പോതലാമസ്.
    4. തലാമസ്
      ത്വക്കിലെ ഏത് പദാർത്ഥമാണ് പ്രാഥമികമായി അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് സംരക്ഷണം നൽകുന്നത്?