App Logo

No.1 PSC Learning App

1M+ Downloads

സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്.
  2. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
  3. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറുടെ കാലാവധി 65 വയസ്സ് തികയുന്നത് വരെയോ അല്ലെങ്കിൽ പരമാവധി 5 വർഷമോ ആകുന്നു
  4. ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം 243K വകുപ്പ് ഒന്ന് പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻകമ്മീഷണറെ നിയമിക്കുന്നത്.

    A1, 3, 4 ശരി

    B2, 4 ശരി

    C1 തെറ്റ്, 2 ശരി

    D4 മാത്രം ശരി

    Answer:

    A. 1, 3, 4 ശരി

    Read Explanation:

    സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ

    • സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഇന്ത്യൻ ഭരണഘടനയുടെ 243(കെ) അനുച്ഛേദപ്രകാരം രൂപവത്കരിച്ച സ്ഥാപനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.
    • പഞ്ചായത്ത് രാജ്-മുനിസിപ്പാലിറ്റി നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത്.
    • അഞ്ച് വർഷക്കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനുപുറമെ അംഗങ്ങളുടെ സ്ഥാനത്ത് ഉണ്ടാകുന്ന ആകസ്മിക ഒഴിവുകൾ നികത്താനുള്ള ഉപതിരഞ്ഞെടുപ്പും കമ്മീഷനാണ് നടത്തുന്നത്.
    • ഭരണഘടനാപരമായ ചുമതലകൾക്കുപുറമെ തദ്ദേശസ്വയംഭരണ നിയമങ്ങൾ പ്രകാരം കമ്മിഷന് നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചാണ് തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷ-ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്.
    • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് - ഗവർണർ

    • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്ന നടപടിക്രമം - ഇംപീച്ച്മെന്റ് (ഹൈക്കോടതി ജഡ്ജിയെ മാറ്റുന്ന അതേ രീതി)

    • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി - അഞ്ച് വർഷം അഥവാ 65 വയസ്സ് 


    Related Questions:

    തെരെഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

    1. ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അധ്യക്ഷൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറാണ്
    2. .മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് അംഗങ്ങൾക്കും തുല്യ അധികാരങ്ങളാണുള്ളത്
    3. അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റാണ്
    Which one of the following schedules of the Constitution of India contains provisions regarding anti defection act?
    വോട്ടർപട്ടിക പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?

    കേവല ഭൂരിപക്ഷ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതൊക്കെ?

    1) ഈ വ്യവസ്ഥയനുസരിച്ചു രാജ്യത്തെ മുഴുവൻ ഏക നിയോജകമണ്ഡലമായി കണക്കാക്കുന്നു

    2) ഒരു നിയോജകമണ്ഡലത്തിൽ നിന്ന് ഒന്നിലധികം പ്രതിനിധികളെ തിരഞ്ഞെടുക്കാം

    3) ഒരു കക്ഷിക്കു കിട്ടിയ വോട്ടിൻ്റെ വിഹിതത്തേക്കാൾ കൂടുതൽ സീറ്റുകൾ നിയമനിർമാണസഭയിൽ ലഭിച്ചുവെന്നുവരാം 

     4) തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർഥിക്കു ഭ രിപക്ഷം വോട്ടുകൾ ലഭിക്കുന്നു

    കേരളത്തിലെ എംപ്ലോയ്മെൻ്റ് എക്സ‌്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൌരന്മാർക്കുള്ള സ്വയം തൊഴിൽ പദ്ധതി: