App Logo

No.1 PSC Learning App

1M+ Downloads

സ്വരാജ് പാർട്ടിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങലിനെ തുടർന്ന് രൂപീകരിക്കപ്പെട്ട പാർട്ടി
  2. 1932 ജനുവരി 1നു രൂപീകൃതമായി.
  3. സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം അലഹാബാദ് ആണ്.
  4. മോത്തിലാൽ നെഹ്റു ആയിരുന്നു പാർട്ടിയുടെ ആദ്യ പ്രസിഡൻറ്.

    Aഒന്ന് തെറ്റ്, രണ്ട് ശരി

    Bഒന്ന് തെറ്റ്, നാല് ശരി

    Cഒന്നും മൂന്നും ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്നും മൂന്നും ശരി

    Read Explanation:

    സ്വരാജ് പാർട്ടി

    • നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങലിനെ തുടർന്ന് കോൺഗ്രസിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടനയാണ് സ്വരാജ് പാർട്ടി.
    • 1923 ജനുവരി 1നു സ്വരാജ് പാർട്ടി രൂപീകൃതമായി.
    • പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം അലഹാബാദ് ആണ്.
    • സി ആർ ദാസ് ആയിരുന്നു പാർട്ടിയുടെ ആദ്യ പ്രസിഡൻറ്.
    • മോത്തിലാൽ നെഹ്റു ആയിരുന്നു പാർട്ടിയുടെ ആദ്യ സെക്രട്ടറി.

    Related Questions:

    Swadeshi Bandhab Samiti was founded by ?
    ഇന്ത്യൻ നവോദ്ധാനത്തിന്റെ നായകൻ ആരായിരുന്നു ?
    The Swaraj Party was formed in the year of?
    ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത് ?
    Who among the following established Swadesh Bandhab Samiti ?