App Logo

No.1 PSC Learning App

1M+ Downloads

ഹാക്കിംഗ് മായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകൾ പരിശോധിച്ച് തെറ്റായതിനെ കണ്ടെത്തുക:

  1. അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കുക അല്ലെങ്കിൽ മാറ്റം വരുത്തുക എന്നതാണ് ഹാക്കിംഗ്
  2. .ഹാക്കിങ്ങിന് ഇരയായ വ്യക്തിയെ ഹാക്കർ എന്ന് വിളിക്കുന്നു.

    A1 മാത്രം

    B2 മാത്രം

    Cരണ്ടു പ്രസ്താവനകളും ശരിയാണ്

    Dരണ്ട് പ്രസ്താവനകളും തെറ്റാണ്

    Answer:

    B. 2 മാത്രം

    Read Explanation:

    • സ്വകാര്യ കമ്പ്യൂട്ടർ, ഇന്റർനെറ്റ് സെൽഫോൺ/ടെലിഫോൺ, ഡാറ്റാ സംവിധാനങ്ങൾ തുടങ്ങി ഏതെങ്കിലും ഇലക്ട്രോണിക് സംവിധാനത്തിനകത്ത് അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ - ഹാക്കിംഗ്.
    • ഹാക്കിങ് ചെയ്യുന്ന വ്യക്തി അറിയപ്പെടുന്നത് - ഹാക്കർ
    • ഗൂഢലക്ഷ്യങ്ങൾക്കു വേണ്ടിയോ വിദ്വേഷത്തിന്റെ പേരിലോ പ്രവർത്തിക്കുന്ന ക്രിമിനൽ സ്വഭാവമുള്ളവർ - കറുത്ത തൊപ്പിക്കാർ (Black Hat Hackers) 
    • സുരക്ഷാ പരിശോധനയുടെ ഭാഗമായോ പ്രശ്നപരിഹാരത്തിനു വേണ്ടിയോ ഒരു ഡിജിറ്റൽ സംവിധാനത്തിൽ കടന്നു കയറേണ്ടി വരുന്നവർ - വെള്ള തൊപ്പിക്കാർ (White Hat Hackers)

    Related Questions:

    Phishing is a type of cyber crime that involves
    സൈബർ സ്റ്റാക്കിങ് നടത്തുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയാണെങ്കിൽ അറിയപ്പെടുന്നത് ?
    ധാരാളം ഇന്റർനെറ്റ് ഉപഭോക്താക്കളിലേക്ക് ഒരേ സമയം ഒരേ സന്ദേശം തന്നെ വിവേചനരഹിതമായി അയക്കുന്നതിനെ _____ എന്ന് വിളിക്കുന്നു .
    ഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ മനഃപൂർവ്വം നീക്കം ചെയ്യുകയോ മറയ്ക്കുകയോ നശിപ്പിക്കുകയോ തെറ്റായ രേഖകൾ ഉൾപ്പെടുത്തുകയോ ചെയ്യുന്ന കുറ്റം

    ശരിയായ പ്രസ്താവനകൾ ഏവ :

    1. കമ്പ്യൂട്ടറുകൾക്ക് ദോഷം ചെയ്യാതെ ഒരാളുടെ ഹാക്കിങ് കഴിവുകൾ സമൂഹത്തിനു പ്രയോജനകരമായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നവർ - ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ്
    2. പ്രത്യേക ലക്ഷ്യങ്ങൾ ഇല്ലാതെ സ്വന്തം ഹാക്കിങ് കഴിവു തെളിയിക്കാനായി ചെയ്യുന്നവർ - ഗ്രേ ഹാറ്റ് ഹാക്കേഴ്സ്
    3. സ്വന്തം നേട്ടത്തിനുവേണ്ടി ദുരുദ്ദേശ്യത്തോടു കൂടി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് അതിലെ വിവരങ്ങൾ മോഷ്ടിക്കുകയും മാറ്റങ്ങൾ വരുത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ഹാക്കർമാർ - വൈറ്റ് ഹാറ്റ് ഹാക്കേഴ്സ്
    4. ഗ്രേ ഹാറ്റ് ഹാക്കേഴ്സിന്റെ മറ്റൊരു പേര് - എത്തിക്കൽ ഹാക്കേഴ്സ് (Ethical hackers)