App Logo

No.1 PSC Learning App

1M+ Downloads

ഹീറ്റിങ് കോയിലുകൾ പലപ്പോഴും നിക്രോം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് .നിക്രോമിൻ്റെ താഴെ സൂചിപ്പിക്കുന്ന ഏതെല്ലാം മേൻമകളാണ് വൈദ്യുത താപന ഉപകരണങ്ങളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?

  1. ഉയർന്ന റെസിസ്റ്റിവിറ്റി
  2. ഉയർന്ന ദ്രവണാങ്കം
  3. ചുവന്ന് ചുട്ടുപഴുത്ത് ഓക്സീകരിക്കപ്പെടാതെ ദീർഘ നേരം നിലനിൽക്കാനുള്ള കഴിവ്

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Cരണ്ടും മൂന്നും

    Dരണ്ട് മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    സാധാരണയായി 80 ശതമാനം നിക്കലും 20 ശതമാനം ക്രോമിയവും കലര്‍ന്ന നിക്രോം ആണ് ഹീറ്റിംഗ് എലിമെന്റ് ആയി ഉപയോഗിക്കുന്നത് . ഹീറ്റിംഗ് എലിമെന്റ് ആയി നിക്രോം ഉപയോഗിക്കുന്നതിന് പലകാരണങ്ങളും ഉണ്ട് . ഉയര്‍ന്ന ദ്രവണാങ്കം ( 1400°C or 2550°F) , ഉയര്‍ന്ന താപനിലയില്‍‌പ്പോലും ഓക്സീകരിക്കാത്ത അവസ്ഥ , ചൂടാകുമ്പോള്‍ താപീയ വികാസം സംഭവിക്കാത്ത അവസ്ഥ , തരക്കേണ്ടില്ലാത്ത പ്രതിരോധം ( എന്നുവെച്ചാല്‍ വളരെ താഴ്‌ന്നതുമല്ല എന്നാല്‍ വളരെ ഉയര്‍ന്നതുമല്ല എന്നര്‍ത്ഥം ) എന്നിവയാണ് അവ


    Related Questions:

    ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര് ?
    The ability to do work is called ?
    Two Flat mirrors are placed at an angle of 60° from each other. How many images will be formed of a Candle placed in between them?

    താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം ?

    1. ദർപ്പണത്തിൽ പതിക്കുന്ന രശ്മി അറിയപ്പെടുന്നത് -പതന കിരണം
    2. ലംബത്തിനും പ്രതിപതന കിരണത്തിനും ഇടയിലുള്ള കോൺ -പതന കോൺ
    3. പ്രത്യേകതരം ലോഹക്കൂട്ടുകൊണ്ട് നിർമിച്ച ദർപ്പണത്തിനുദാഹരണമാണ് ആറന്മുള കണ്ണാടി
    4. പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞ ദർപ്പണം- കോൺകേവ് ദർപ്പണം

      വൈദ്യുത സർക്കിട്ടുകളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ ഏത്?

      1. ഒരു സർക്കീട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അത് അടഞ്ഞ സർക്കീട്ട് ആണ്
      2. ഒരു സർക്കീട്ട് പൂർത്തിയായിട്ടില്ലെങ്കിൽ അത് തുറന്ന സർക്കിട്ട് ആണ്.
      3. അടഞ്ഞ സർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കൂ
      4. തുറന്ന സർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കൂ