App Logo

No.1 PSC Learning App

1M+ Downloads

Q. ദ്വീപുകൾ രൂപം കൊള്ളുന്നതിന് സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും, ഉയർന്നു വന്ന ദ്വീപുകളാണ് കോണ്ടിനെന്റൽ ദ്വീപുകൾ.
  2. വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപുകളാണ് ഓഷ്യാനിക് ദ്വീപുകൾ.
  3. പവിഴ പുറ്റുകൾ രൂപം കൊള്ളുന്ന ദ്വീപുകളാണ് നദീജന്യ ദ്വീപ്.
  4. നദീതടങ്ങളിൽ എക്കൽ നിക്ഷേപത്തിലൂടെ രൂപപ്പെടുന്ന ദ്വീപുകളാണ് കോറൽ ദ്വീപുകൾ.

    Aഎല്ലാം തെറ്റ്

    Bനാല് മാത്രം തെറ്റ്

    Cഒന്നും നാലും തെറ്റ്

    Dമൂന്നും നാലും തെറ്റ്

    Answer:

    A. എല്ലാം തെറ്റ്

    Read Explanation:

    1. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വന്ന ദ്വീപുകൾ ആണ് ഓഷ്യാനിക് ദ്വീപുകൾ.

    2. വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപുകളാണ് കോണ്ടിനെന്റൽ ദ്വീപുകൾ.

    3. പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്ന ദ്വീപുകളാണ് കോറൽ ദ്വീപുകൾ.

    4. നദീതടങ്ങളിൽ എക്കൽ നിക്ഷേപത്തിലൂടെ രൂപപ്പെടുന്ന ദ്വീപുകളാണ് നദീജന്യ ദ്വീപുകൾ.


    Related Questions:

    ഇന്ത്യയുടെ ടോപ്പോഷീറ്റുകൾക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് നമ്പറുകൾ നൽകിയിരിക്കുന്നത് ?

    ഭൂവൽക്കത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

    (i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിർമിതമായ കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം.

    (ii) സമുദ്രതടം  ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.

    (iii) ഹിമാലയൻ പർവ്വത മേഖലകളിൽ ഭൂവൽക്കത്തിന് കനം വളരെക്കുറവാണ്.

     

    ധ്രുവപ ദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിക്ക് പറയുന്ന പേരെന്ത് ?
    ഭൂപടങ്ങൾ തയ്യാറാക്കാനുപയോഗിക്കുന്ന തോതിന്റെ(scale) അടിസ്‌ഥാനത്തിൽ അവയെ എത്രയായി തരം തിരിച്ചിരിക്കുന്നു?
    IUCN റെഡ് ലിസ്റ്റിൽ പെട്ട വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?