Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധാപൂർവ്വം വായിച്ച ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

  1. കട്ടി കൂടിയ ഭിത്തിയും ഉയർന്ന മർദ്ദത്തിൽ ഹൃദയത്തിൽ നിന്നും രക്തം വഹിക്കുന്ന രക്തക്കുഴലുകളുമാണ് ധമനികൾ.
  2. ഒറ്റ നിര കോശങ്ങൾ മാത്രമുള്ളതും ഭിത്തിയുള്ളതും കുറഞ്ഞ മർദ്ദത്തിലും കുറഞ്ഞ വേഗത്തിലും രക്തം ഒഴുകുന്നതും ആയ രക്തക്കുഴലുകളാണ് സിരകൾ.
  3. കട്ടി കുറഞ്ഞ ഭിത്തിയുള്ളതും വാൽവുകൾ കാണപ്പെടുന്നതും ഹൃദയത്തിലേക്ക് രക്തം വഹിക്കുന്നതുമായ കുഴലുകളാണ് ലോമികകൾ.
  4. അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തത്തെ വഹിക്കുന്ന രക്തക്കുഴലുകളാണ് പോർട്ടൽ സിരകൾ.

    Aa യും b യും ശരിയാണ്

    Bb യും c യും ശരിയാണ്

    Cc യും d യും ശരിയാണ്

    Da യും d യും ശരിയാണ്

    Answer:

    D. a യും d യും ശരിയാണ്

    Read Explanation:

    • a) ശരിയാണ്: ധമനികൾ (Arteries) ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉയർന്ന മർദ്ദത്തിൽ രക്തം എത്തിക്കുന്നതിനാൽ അവയ്ക്ക് കട്ടിയുള്ള ഭിത്തിയാണുള്ളത്.

    • b) തെറ്റാണ്: 'ഒറ്റ നിര കോശങ്ങൾ മാത്രമുള്ള ഭിത്തിയുള്ളത്...' എന്ന് വിവരിച്ചിരിക്കുന്നത് ലോമികകളെയാണ് (Capillaries), സിരകളെയല്ല.

    • c) തെറ്റാണ്: 'കട്ടി കുറഞ്ഞ ഭിത്തിയുള്ളതും വാൽവുകൾ കാണപ്പെടുന്നതും ഹൃദയത്തിലേക്ക് രക്തം വഹിക്കുന്നതുമായ...' എന്ന് വിവരിച്ചിരിക്കുന്നത് സിരകളെയാണ് (Veins), ലോമികകളെയല്ല (ലോമികകളിൽ വാൽവുകൾ ഉണ്ടാകാറില്ല).

    • d) ശരിയാണ്: സാധാരണ രക്തക്കുഴലുകൾ ഹൃദയത്തിൽ നിന്ന് തുടങ്ങി അവയവങ്ങളിൽ അവസാനിക്കുകയോ, അവയവങ്ങളിൽ നിന്ന് തുടങ്ങി ഹൃദയത്തിൽ അവസാനിക്കുകയോ ചെയ്യും. എന്നാൽ ഒരു അവയവത്തിൽ നിന്ന് തുടങ്ങി ഹൃദയത്തിൽ എത്തുന്നതിന് മുൻപ് മറ്റൊരു അവയവത്തിൽ അവസാനിക്കുന്ന പ്രത്യേകതരം രക്തക്കുഴലുകളാണ് പോർട്ടൽ സിരകൾ (Portal veins) (ഉദാഹരണത്തിന്: ഹെപ്പാറ്റിക് പോർട്ടൽ സിര).


    Related Questions:

    മനുഷ്യ ഹൃദയത്തിൽ ഏത് അറയ്ക്കാണ് ഏറ്റവും കട്ടി കൂടിയ ഭിത്തി കാണപ്പെടുത് ?
    മനുഷ്യ ഹൃദയത്തിന്റെ അറകളായ ഇടതു ഏട്രിയത്തിനും ഇടതു വെൻട്രിക്കിളിനും ഇടയിൽ കാണപ്പെടുന്ന വാൽവിന്റെ പേര് എഴുതുക ?

    മനുഷ്യ ഹൃദയത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനയേത്?

    1. മുകളിലത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് എട്രിയം, മറ്റേത് വലത് എട്രിയം എന്നും, താഴത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് വെൻട്രിക്കിൾ, മറ്റേത് വലതു വെൻട്രിക്കിൾ എന്നും പറയുന്നു.
    2. മുകളിലത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് വെൻട്രിക്കിൾ, മറ്റേത് വലത് വെൻട്രിക്കിൾ എന്നും, താഴത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് എട്രിയം, മറ്റേത് വലത് എട്രിയം എന്നും പറയുന്നു.
    3. ഇടതു വശത്ത് മുകളിൽ ഒരു വെൻട്രിക്കിളും താഴെ ഒരു എട്രിയവുമാണ്.
    4. വലതു വശത്ത് മുകളിൽ ഒരു വെൻട്രിക്കിളും താഴെ ഒരു എട്രിയവുമാണ്.
      ഡിവൈസ് ക്ലോഷർ എന്നറിയപ്പെടുന്ന ചികിത്സാരീതി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

      പ്രസ്‌താവന : ഇടതു വെൻട്രിക്കിളിന്റെ ഭിത്തിക്ക് വലത് വെൻട്രിക്കിനേക്കാൾ കട്ടി കൂടുതലാണ്.

      കാരണം :

      ഇടത് വെൻട്രിക്കിൾ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും രക്തം സ്വീകരിക്കുന്നു.