Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

പ്രസ്‌താവന : ഇടതു വെൻട്രിക്കിളിന്റെ ഭിത്തിക്ക് വലത് വെൻട്രിക്കിനേക്കാൾ കട്ടി കൂടുതലാണ്.

കാരണം :

ഇടത് വെൻട്രിക്കിൾ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും രക്തം സ്വീകരിക്കുന്നു.

Aപ്രസ്താവനയും കാരണവും ശരിയാണ്. നൽകിയിരിക്കുന്ന കാരണം പ്രസ്താവനയെ സാധൂകരിക്കുന്നു.

Bപ്രസ്താവന തെറ്റാണ്. എന്നാൽ കാരണം ശരിയാണ്.

Cപ്രസ്ത‌ാവനയും കാരണവും ശരിയാണ്. എന്നാൽ കാരണം പ്രസ്താവനയെ സാധൂകരിക്കുന്നില്ല.

Dപ്രസ്താവന ശരിയാണ്. എന്നാൽ കാരണം തെറ്റാണ്.

Answer:

D. പ്രസ്താവന ശരിയാണ്. എന്നാൽ കാരണം തെറ്റാണ്.

Read Explanation:

  • പ്രസ്താവന (ഇടതു വെൻട്രിക്കിളിന്റെ ഭിത്തിക്ക് വലത് വെൻട്രിക്കിനേക്കാൾ കട്ടി കൂടുതലാണ്) - ഇത് ശരിയാണ്. ശരീരത്തിൻ്റെ എല്ലാ ഭാഗത്തേക്കും രക്തം പമ്പ് ചെയ്യേണ്ടതിനാൽ, കൂടുതൽ ശക്തമായ പേശീബലം ആവശ്യമാണ്. അതിനാൽ ഇടതു വെൻട്രിക്കിളിനാണ് കട്ടി കൂടുതൽ.

  • കാരണം (ഇടത് വെൻട്രിക്കിൾ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും രക്തം സ്വീകരിക്കുന്നു) - ഇത് തെറ്റാണ്. ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും രക്തം സ്വീകരിക്കുന്നത് വലത് ഏട്രിയം ആണ്. ഇടത് ഏട്രിയം ആണ് ശ്വാസകോശത്തിൽ നിന്ന് ഓക്സിജൻ കലർന്ന രക്തം സ്വീകരിക്കുന്നത്. ഇടതു വെൻട്രിക്കിൾ ഓക്സിജൻ കലർന്ന രക്തം ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യുന്നു (സ്വീകരിക്കുന്നില്ല).


Related Questions:

മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം ?
ഹൃദയത്തെ ആവരണം ചെയ്‌തു കാണുന്ന ഇരട്ടസ്തരം ഏതാണ് ?

താഴെപ്പറയുന്നവയിൽ ഹൃദയ പേശിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കുറുകെ വരകൾ കാണപ്പെടുന്നു
  2. സ്പിൻഡിൽ ആകൃതിയുള്ള കോശങ്ങൾ
  3. അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു
  4. ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു
    മനുഷ്യഹൃദയത്തിന്റെ അറകളുടെ എണ്ണം എത്ര?

    Assertion (A): Cotton textile industries are widespread in India.

    Reason (R): India has diverse climatic conditions suitable for cotton cultivation.