App Logo

No.1 PSC Learning App

1M+ Downloads

'ന്യൂനപക്ഷാവകാശ സംരക്ഷണത്തോട് കൂടിയുള്ള ഉത്തരവാദ ഭരണം' എന്നത് ഏത് സംഘടനയുടെ ലക്ഷ്യമായിരുന്നു ?

Aകൊച്ചിൻ കോൺഗ്രസ്

Bതിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

Cകൊച്ചിരാജ്യ പ്രജാമണ്ഡലം

Dകൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്

Answer:

B. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

Read Explanation:

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

  • തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന. 
  • ന്യൂനപക്ഷാവകാശ സംരക്ഷണത്തോടുകൂടിയുള്ള ഉത്തരവാദ ഭരണം എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം.
  • 1938 ഫെബ്രുവരി 23ന്  തിരുവനന്തപുരത്ത് രൂപീകൃതമായി. 
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിക്കാൻ നേതൃത്വം നൽകിയത് - പട്ടം താണുപിള്ള.
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി.വി.കുഞ്ഞുരാമൻ.
  • രൂപീകരണ കമ്മിറ്റിയിലെ ഏക വനിതാ മെമ്പർ - ആനി മസ്ക്രീൻ

  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - പട്ടം താണുപിള്ള.
  • ആദ്യ സെക്രട്ടറിമാർ - പി.എസ് നടരാജ പിള്ള, കെ.ടി. തോമസ്. 
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിത - അക്കമ്മ ചെറിയാൻ

  • ആദ്യ സമ്മേളനം നടന്നത് - 1938 ഫെബ്രുവരി 25.
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വാർഷിക സമ്മേളനവേദി - വട്ടിയൂർക്കാവ് (1938 ഡിസംബർ 22 - 23)

     

     

 


Related Questions:

ഇന്ത്യന്‍ തപാല്‍ വകുപ്പ് രണ്ടു തവണ സ്റ്റാമ്പിലൂടെ ആദരിച്ച മലയാളിയായ വ്യക്തി?

മലയാളി മെമ്മോറിയലിനു നേതൃത്വം കൊടുത്തതാര് ?

കല്യാണദായിനി സഭയുടെ സ്ഥാപകൻ ?

' ഈഴവരുടെ രാഷ്ട്രീയ നേതാവ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ആരാണ് ?

ഭാഷാപോഷിണി പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1892 ൽ കണ്ടത്തിൽ മാമൻ മാപ്പിള സ്ഥാപിച്ചു.

2.1895 ൽ വിദ്യാവിനോദിനി പ്രസിദ്ധീകരണത്തിൽ ലയിച്ചു.