App Logo

No.1 PSC Learning App

1M+ Downloads

വില്ലുവണ്ടി സമരം നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ് ?

Aകെ.കേളപ്പൻ

Bഅയ്യങ്കാളി

Cപണ്ഡിറ്റ് കറുപ്പൻ

Dചട്ടമ്പി സ്വാമികൾ

Answer:

B. അയ്യങ്കാളി

Read Explanation:

വില്ലുവണ്ടി സമരം

  • ദളിതർക്ക് പൊതുനിരത്തിൽ കൂടെള്ള സഞ്ചാര സ്വാതന്ത്ര്യം നേടി കൊടുക്കുന്നതിനായി വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകൻ.
  • വില്ലുവണ്ടി യാത്ര നടത്തിയ വർഷം : 1893
  • യാത്ര നടത്തിയത് : വെങ്ങാനൂർ നിന്നും തിരുവനന്തപുരം വരെ
  • വില്ലുവണ്ടി യാത്ര നയിച്ചത് : വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ ആയിരുന്നു. 
  • വില്ലുവണ്ടിയാത്ര സ്മാരകം സ്ഥിതി ചെയ്യുന്നത് : ചെറായി, എറണാകുളം


വിശേഷ വസ്ത്രങ്ങളിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ ഗർവിനെ അതേ നാണയത്തിൽ നേരിടാൻ അയ്യൻ‌കാളി തീരുമാനിച്ചു. അദ്ദേഹം ഒരു കാളവണ്ടിവാങ്ങി, മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച്, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവർണ്ണരെ വെല്ലുവിളിച്ചു. അയ്യങ്കാളിയെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. 

 


Related Questions:

1947-48 വർഷത്തിൽ നടന്ന പാലിയം സമരത്തിൽ രക്തസാക്ഷിയായത് ആര് ?

ശ്രീരാമകൃഷ്ണ മിഷന്റെ കേരള ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന നവോത്ഥാന നായകൻ ?

ടാഗോറിന് ആദരവ് അർപ്പിച്ചുകൊണ്ട് കുമാരനാശാൻ രചിച്ച കൃതി?

'1114-ന്റെ കഥ' എന്ന കൃതി ആരുടെ ജീവിതവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?

താഴെക്കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ തെരഞ്ഞെടുത്തെഴുതുക :

(i) സമത്വസമാജം - അയ്യങ്കാളി

(ii) ആത്മവിദ്യാസംഘം - വാഗ്ഭടാനന്ദൻ

(iii) സഹോദരപ്രസ്ഥാനം - ശ്രീനാരായണഗുരു

(iv) യോഗക്ഷേമസഭ വി.ടി. ഭട്ടതിരിപ്പാട്