Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രുവാൻ ഏഴാം ക്ലാസിൽ പഠിക്കുന്നു. ഇക്കഴിഞ്ഞ ഗണിത പരീക്ഷയിൽ രുവാന് വളരെ കുറഞ്ഞ സ്കോർ ആണ് ലഭിച്ചത്. ചോദ്യപേപ്പർ വളരെ കഠിനമാണെന്നും ഉള്ളടക്കം ക്ലാസിൽ ചർച്ച ചെയ്ത‌ില്ല എന്നും അവൻ കുറ്റപ്പെടുത്തുന്നു. ഇത് ഏതുതരം സമായോജന തന്ത്രമാണ് ?

Aപുറകോട്ടുള്ള ഗതി

Bഉദാത്തീകരണം

Cപ്രക്ഷേപണം

Dഅനുപൂരണം

Answer:

C. പ്രക്ഷേപണം

Read Explanation:

സമായോജന തന്ത്രങ്ങൾ (Defence Mechanisms)

  • മാനസിക സംഘർഷങ്ങളിൽ നിന്നും മോഹഭംഗങ്ങൾ നിന്നും രക്ഷപ്പെടാനോ പ്രതിരോധിക്കാനോ വേണ്ടി വ്യക്തികൾ സ്വന്തമായി സ്വീകരിക്കുന്ന തന്ത്രങ്ങൾ ആണ് സമായോജന തന്ത്രങ്ങൾ

പ്രക്ഷേപണം (PROJECTION)

  • സ്വന്തം ബലഹീനത മറ്റുള്ളവരിൽ ആരോപിക്കുന്നു.

  • ഉദാ: പരീക്ഷക്ക് മാർക്ക് കുറഞ്ഞ കുട്ടി ചോദ്യപേപ്പറിനെ കുറ്റം പറയുന്നു.

  • തന്റെ പരാജയത്തിന്റെയോ കുറ്റബോധത്തിന്റെയോ ഉത്തരവാദിത്തം സ്വന്തം ഭാഗത്താണെന്ന് സമ്മതിക്കാതെ, അത് മറ്റുള്ളവരുടെയോ സാഹചര്യങ്ങളുടെയോ മേൽ ചാരുന്ന തന്ത്രമാണ് പ്രക്ഷേപണം.

  • ഇവിടെ രുവാൻ തനിക്ക് മാർക്ക് കുറഞ്ഞതിന് കാരണം തന്റെ പഠനക്കുറവാണെന്ന് സമ്മതിക്കാതെ, ചോദ്യപേപ്പർ കഠിനമാണെന്നും അധ്യാപകർ ക്ലാസിൽ പഠിപ്പിച്ചില്ലെന്നും പറഞ്ഞ് കുറ്റം മറ്റുള്ളവരിലേക്ക് മാറ്റാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.

പുറകോട്ടുള്ള ഗതി/പാശ്ചാദ്‌ഗമനം (REGRESSION)

  • പ്രശ്നങ്ങളെ നേരിട്ട് കൈകാര്യം ചെയ്യാതെ പിൻവാങ്ങി മുൻകാല സമായോജനത്തിലേക്ക് തിരിച്ചുപോകുന്നു. 

  • പ്രായത്തിന് ചേരാത്ത രീതിയിൽ ചെറിയ കുട്ടികളെപ്പോലെ പെരുമാറി മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുന്നത്.

  • പ്രതിഗമനം എന്നും വിളിക്കുന്നു 

  • ഉദാ: മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കാൻ ബാലൻ ശിശുവിനെപ്പോലെ പെരുമാറുന്നു. (ഉദാഹരണത്തിന്: കരയുക, വിരൽ കുടിക്കുക)

ഉദാത്തീകരണം (SUBLIMATION)

  • അസ്വീകാര്യമായ ആഗ്രഹങ്ങളെ ശക്തമായ സാമൂഹിക അംഗീകാരമുള്ള, സ്വീകാര്യമായ പാതയിലേക്ക് തിരിച്ചു വിടുന്നു 

  • ഉദാ: മക്കളില്ലാത്ത വ്യക്തി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിരാശാബോധം ഒഴിവാക്കുന്നു 

അനുപൂരണം (COMPENSATION)

  • ഒരു രംഗത്തുള്ള പോരായ്‌മ മറ്റൊരു രംഗത്തുള്ള ശക്തിയിലൂടെ മറയ്ക്കാൻ ശ്രമിക്കുന്ന തന്ത്രം 

  • ഉദാ: പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി കായിക രംഗത്ത് മികവ് തെളിയിച്ച് ആത്മാഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കുന്നു


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ വ്യക്തി വ്യത്യാസത്തിൽ ഉൾപ്പെടാത്തത് ഏത് ?
'The Nature of Prejudice' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?
The MMPI is used to assess

അബ്രഹാം മാ‌സ്ലോയുടെ വ്യക്തിത്വ പഠനവുമായി ബന്ധപ്പെടുത്തിയുള്ള ആവശ്യങ്ങളുടെ ശ്രേണിയിൽ ചുവടെയുള്ള ചിത്രത്തിൽ ലെവൽ - [5] ൽ ഏറ്റവും ഉയർന്ന ആവശ്യമായി വരുന്നത് ?

Screenshot 2025-09-19 112616.png
Which of the following is not characteristics of creative personality? a