Challenger App

No.1 PSC Learning App

1M+ Downloads
"നാളത്തെ വിദ്യാലയം", "വിദ്യാഭ്യാസം ഇന്ന്" - ഇവ ആരുടെ കൃതിയാണ് ?

Aആഗസ്ത് ഫ്രോബൽ

Bജോൺ ലോക്ക്

Cജോൺ ഡ്യൂയി

Dഅരിസ്റ്റോട്ടിൽ

Answer:

C. ജോൺ ഡ്യൂയി

Read Explanation:

ജോൺ ഡ്യൂയി (John Dewey) (1859-1952)

  • ജീവിതം തന്നെ വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് മുമ്പോട്ട് വച്ച വിഖ്യാത ദാർശനികൻ - ജോൺ ഡ്യൂയി

 

  • ഉപയോഗപ്രദമായ എന്തും മൂല്യമുള്ളതാണ് എന്ന് വിശ്വസിച്ചിരുന്ന തത്വചിന്തകൻ - ജോൺ ഡ്യൂയി

  

  • "ജീവിതം നിരന്തരമായ പരീക്ഷണ പ്രക്രിയയാണ് അത് എപ്പോഴും കർമ്മനിരതമായിരിക്കണം” - ജോൺ ഡ്യൂയി

 

  • അദ്ദേഹത്തിന്റെ തത്വശാസ്ത്ര ചിന്തകൾ പ്രയോഗവാദം (Pragmatism) എന്ന പേരിലാണ് പ്രശസ്തിയാർജിച്ചത്. 

 

  • യുക്തിചിന്തനത്തിനു പ്രാധാന്യം കൊടുത്ത തത്വചിന്തകൻ - ജോൺ ഡ്യൂയി  

 

  • “ഓരോ കുട്ടിയുടെയും നിലവിലുള്ള ശേഷി കളും നൈപുണികളും വ്യത്യസ്തമാവുമെന്നതു കൊണ്ടു തന്നെ പൊതുവായി പഠനോദ്ദേശ്യങ്ങൾ നിർണയിക്കുന്നത് ശരിയല്ല" - ജോൺ ഡ്യൂയി

 


  • ഡ്യൂയിയുടെ പ്രധാനകൃതികൾ :-
    • വിദ്യാലയവും സമൂഹവും (The School and Society)
    • വിദ്യാലയവും കുട്ടിയും (The School and the child)
    • നാളത്തെ വിദ്യാലയം (School of tomorrow)
    • വിദ്യാഭ്യാസം ഇന്ന് (Education Today)
    • ജനാധിപത്യവും വിദ്യാഭ്യാസവും (Demoracy and Education)
    • Experience and Education

Related Questions:

പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസിൽ ചർച്ചാ രീതി അവലംബിക്കുമ്പോൾ അധ്യാപിക കൂടുതൽ പ്രാധാന്യം നല്ലേണ്ടത് ഏതിനാണ് ?
Rani was watching T.V. when her father reminded her of her low grade and sent her to study. But Rani only wasted her time at her study table. Which of the learning law that Rani's father failed to apply?
അഭിപ്രേരണ വളർത്താനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം ?
പഠിതാക്കൾ മറ്റുള്ളവരുടെ ജീവിത രംഗങ്ങൾ അനുകരിച്ച് അവതരിപ്പിക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത്?
വിലയിരുത്തലിൽ "മാർക്കിംഗ് സ്കീം' ഉറപ്പുവരുത്തുന്നത് :