Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ നിന്നും ബുദ്ധിയുടെ വൈജ്ഞാനിക സിദ്ധാന്തങ്ങൾ (Cognitive Theories) തിരഞ്ഞെടുക്കുക :

  1. മനോഘടക സിദ്ധാന്തം
  2. ബുദ്ധിവിഭജന സിദ്ധാന്തം
  3. ത്രിമുഖ സിദ്ധാന്തം
  4. ബഹുതര ബുദ്ധി സിദ്ധാന്തം
  5. ട്രൈയാർകിക് സിദ്ധാന്തം

    Aഒന്ന് മാത്രം

    Bഒന്നും മൂന്നും

    Cരണ്ടും നാലും അഞ്ചും

    Dഇവയൊന്നുമല്ല

    Answer:

    C. രണ്ടും നാലും അഞ്ചും

    Read Explanation:

    ബുദ്ധി സിദ്ധാന്തങ്ങൾ

    • ബുദ്ധി സിദ്ധാന്തങ്ങളെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. 
      1. ഘടക സിദ്ധാന്തങ്ങൾ (Factor Theories) 
      2. വൈജ്ഞാനിക സിദ്ധാന്തങ്ങൾ (Cognitive Theories)

    ഘടക സിദ്ധാന്തങ്ങൾ (Factor Theories)

    • ബുദ്ധിയെ ഒരു മാനസിക ഘടനയായി വിഭാവനം ചെയ്ത് അതിലെ അടിസ്ഥാന ഘടകങ്ങൾ വിശദീകരിക്കുന്നു. 
      • ഏകഘടക സിദ്ധാന്തം 
      • ദ്വിഘടക സിദ്ധാന്തം 
      • മനോഘടക സിദ്ധാന്തം 
      • ബഹുഘടക സിദ്ധാന്തം 
      • സംഘഘടക സിദ്ധാന്തം 
      • ത്രിഘടക സിദ്ധാന്തം

    വൈജ്ഞാനിക സിദ്ധാന്തങ്ങൾ (Cognitive Theories)

    • ബുദ്ധി ശക്തിയെ അടിസ്ഥാന വൈജ്ഞാനിക പ്രക്രിയകളായി വിഭാവനം ചെയ്യുന്നു. 
      • ബുദ്ധിവിഭജന സിദ്ധാന്തം
      • ബഹുതര ബുദ്ധി സിദ്ധാന്തം
      • ട്രൈയാർകിക് സിദ്ധാന്തം

    Related Questions:

    സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും സാധിക്കുന്നത് ഏതുതരം ബുദ്ധിയുടെ സഹായത്തോടെയാണ് ?
    എയിബ് എന്ന കുട്ടിയുടെ മാനസ്സിക വയസ്സ് 12 ആണ്. കുട്ടിയുടെ കാലിക വയസ്സ് 10 ആയാൽ IQ (ബുദ്ധിമാനം) എത്ര ?
    താളാത്മക / സംഗീതപര ബുദ്ധിയുടെ വികസനവുമായി ബന്ധപ്പെട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്നത് ഏത് ?
    12 വയസ്സുള്ള ഒരു കുട്ടിയുടെ മാനസിക വയസ്സ് 12 ആയാൽ ബുദ്ധിമാനം എത്ര ?
    Intelligence quotient is calculated as :