കേരളത്തെപ്പറ്റി പരാമർശിക്കുന്ന പുരാണങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :
- വായു
- മത്സ്യ
- മാർക്കണ്ഡേയ
- സ്കന്ദ
Aiv മാത്രം ശരി
Bii മാത്രം ശരി
Ci മാത്രം ശരി
Dഎല്ലാം ശരി
Answer:
D. എല്ലാം ശരി
Read Explanation:
Sources of Kerala History
മലയാള കൃതിയായ 'കേരളോല്പത്തി'യുടെ വിവിധ മാതൃകകളെയും 'കേരള മാഹാത്മ്യം' എന്ന സംസ്കൃത ഗ്രന്ഥത്തെയുമാണ് ആദ്യകാല കേരള ചരിത്രത്തിന്റെ പുനർനിർമ്മാണത്തിന് ആധാരമാക്കിയത്.
പരശുരാമകഥ
ഈ കഥയനുസരിച്ച് വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ അറേബ്യൻ കടലിന് നൽകിയ പാരിതോഷികമാണ് കേരളം.
പരശുരാമൻ തന്റെ ആയുധമായ പരശു ഗോകർണ്ണത്തുനിന്നു കന്യാകുമാരിയിലേക്ക് (മറ്റൊരു പാഠമനുസരിച്ച്, കന്യകുമാരിയിൽനിന്നു ഗോകർണ്ണത്തേക്ക്) കടലിനു മീതെ എറിഞ്ഞെന്നും അത് ചെന്നുവീണ ഭാഗം വരെയുള്ള കടൽ പിൻവാങ്ങിയെന്നുമാണ് ഐതിഹ്യം, അങ്ങനെയുണ്ടായ ഭൂവിഭാഗമത്രേ ഭാർഗ്ഗവക്ഷേത്രമെന്നും പരശുരാമക്ഷേത്രമെന്നും വിളിക്കപ്പെടുന്ന കേരളം.
ഈ ഐതിഹ്യത്തിന് ചരിത്രപരമോ വസ്തുതാ സ്പർശിയോ ആയ അടിസ്ഥാനമൊന്നുമില്ല. പരശുരാമൻതന്നെ ഒരു പുരാണസങ്കല്പകഥാപാത്രമാണ്.
ആധുനികപൂർവ കേരളത്തിന്റെ ചരിത്രം പഠിക്കുന്നതിന് ലഭ്യമായ വൈവിധ്യമാർന്ന സ്രോതസ്സുകൾ :-
ഇരുമ്പുയുഗത്തിലേയും ആദിമ ചരിത കാലഘട്ടത്തിലേയും പുരാവശിഷ്ടങ്ങൾ
റോമൻ - ചേര കാലഘട്ടത്തിലെ നാണയങ്ങൾ
ശിലാരേഖകൾ
തമിഴ് വീരഗാഥകൾ പോലുള്ള സാഹിത്യപരമായ തെളിവുകൾ
മൂഷക വംശകാവ്യം പോലെയുള്ള മറ്റു സംസ്കൃത കൃതികൾ
വായ്മൊഴി പാരമ്പര്യങ്ങൾ അടക്കമുള്ള മലയാള സാഹിത്യം
ഗ്രന്ഥവരികൾ
ഗ്രീക്ക്, റോമൻ, ചൈനീസ്, അറബി, പോർച്ചുഗീസ് തുടങ്ങിയവരുടെ യാത്രാ വിവരണങ്ങൾ എന്നിവ
കേരളത്തെപ്പറ്റി പരാമർശിക്കുന്ന പുരാണങ്ങൾ : - വായു - മത്സ്യ -പത്മ - സ്കന്ദ - മാർക്കണ്ഡേയ പുരാണം