App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഗംഗ
  2. ഇന്ത്യയിൽ ഗംഗാതടത്തിൻ്റെ വിസ്‌തീർണം 8.6 ലക്ഷം ച.കി.മീ.
  3. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ, ഗംഗോത്രിഹിമാനിക്ക് സമീപമുള്ള ഗോമുഖിൽ നിന്ന് ഒരു ചെറു അരുവിയായി ഉത്ഭവിക്കുന്ന നദി ഭഗീരഥി എന്നറിയപ്പെടുന്നു.
  4.  മധ്യഹിമാലയത്തിലും ലസ്സർഹിമാലയത്തിലും ഭാഗീരഥി ഇടുങ്ങിയ ഗിരികന്ദരതാഴ്വരകൾ നിർമിച്ചുകൊണ്ട് ഒഴുകുന്നു.

    A1 മാത്രം ശരി

    Bഎല്ലാം ശരി

    C2 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    ഗംഗാ നദിവ്യൂഹം 

    • ഇന്ത്യയിലെ ഏറ്റവും വലിയ നദി - ഗംഗ

    •  ഇന്ത്യയുടെ മർമസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് നദീതടം  

    •  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി - ഗംഗ

    • ഇന്ത്യയിൽ ഗംഗാതടത്തിൻ്റെ വിസ്‌തീർണം 8.6 ലക്ഷം ച.കി.മീ.

    •  ഇന്ത്യയിലെ നദികളിൽ ഏറ്റവും കൂടുതൽ പോഷകനദികളുള്ളത്.

    • ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ, ഗംഗോത്രിഹിമാനിക്ക് സമീപമുള്ള ഗോമുഖിൽ (3900 മീറ്റർ) നിന്ന് ഒരു ചെറു അരുവിയായി ഉത്ഭവിക്കുന്ന നദി ഭഗീരഥി എന്നറിയപ്പെടുന്നു.

    •  മധ്യഹിമാലയത്തിലും ലസ്സർഹിമാലയത്തിലും ഭാഗീരഥി ഇടുങ്ങിയ ഗിരികന്ദരതാഴ്വരകൾ നിർമിച്ചുകൊണ്ട് ഒഴുകുന്നു.

    • ബദരിനാഥിനുമുകളിൽ സതോപാന്ത് ഹിമാനിയിൽനിന്നും ഉത്ഭവിക്കുന്ന അളകനന്ദ ഭാഗീരഥി നദിയുമായി ദേവപ്രയാഗിൽ സംഗമിക്കുന്നു.

    • ഇതിനുശേഷമാണ് ഗംഗ എന്ന പേരിലറിയപ്പെടുന്നത്. 

    • ധൂളിഗംഗ, വിഷ്ണുഗംഗ എന്നീ അരുവികൾ ജോഷിമഠിലെ വിഷ്ണുപ്രയാഗിൽ കൂടിച്ചേർന്നാണ് അളകനന്ദയായിമാറുന്നത്. 

    • അളകനന്ദയുടെ മറ്റ് പോഷകനദികളായ പിണ്ഡാർ കർണപ്രയാഗിലും

      മാന്ദാകിനി അല്ലെങ്കിൽ കാളിഗംഗ രുദ്രപയാഗിലും അളകനന്ദയുമായി ചേരുന്നു.

    • അളകനന്ദയുടെ തീരത്തുള്ള പ്രധാന പട്ടണം ബദരീനാഥ്

    • ഹരിദ്വാറിൽവെച്ച് സമതലത്തിൽ പ്രവേശിക്കുന്നു.

    • ഋഷികേശിൽവച്ച് ഗംഗയുമായി സംഗമിക്കുന്ന നദി ചന്ദ്രഭാഗ

    • ഗംഗ തുടക്കത്തിൽ തെക്കുദിശയിലും പിന്നീട് തെക്കു കിഴക്ക് ദിശയിലും ഒഴുകി ഹുഗ്ലി, പത്മ എന്നീ കൈവഴികളായി പിരിയുന്നതിന് മുമ്പ് കിഴക്കുദിശയിൽ ഒഴുകുന്നു. 

    • ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെ 2525 കിലോമീറ്റർ ദൂരം ഒഴുകുന്ന ഗംഗയുടെ നദീതടത്തിന് ഇന്ത്യയിൽമാത്രം 8.6 ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്ത്യതിയുണ്ട്.

    • ഇന്ത്യയിലെ ഏറ്റവും വലിയ നദീവ്യൂഹമായ ഗംഗാനദീവ്യൂഹത്തിൽ വടക്ക് ഹിമാലയപർവതത്തിൽനിന്നും, തെക്ക് ഇന്ത്യൻ ഉപദ്വീപിൽനിന്നും ഉത്ഭവിക്കുന്ന വറ്റാത്തതും (Perennial), വറ്റിപ്പോകുന്നതുമായ (Non-perennial) ധാരാളം നദികൾ ഉൾപ്പെടുന്നു.

    • പ്രധാന ഇടതുതീര പോഷകനദികളാണ് രാംഗംഗ, ഗോമതി, ഘാഘ്ര, ഗണ്ഡക്, കോസി, മഹാനന്ദ എന്നിവ. 

    • സാഗർ ദ്വീപിനടുത്തുവച്ച് ഗംഗാനദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.


    Related Questions:

    India’s longest perennial river is?
    ഫറാക്കാ ബാരേജ് ഏതു നദിയിലാണ്?
    താഴെ പറയുന്നവയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദി ഏത് ?
    Which of the following best describes the location of the Gangotri Glacier?
    The river Ganga emerges from Gangotri Glacier and ends at ______.