Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. സിദ്ധാർത്ഥന്റെയും ത്രിശാലിയുടെയും പുത്രനായി അദ്ദേഹം വൈശാലിക്കു സമീപമുള്ള കുന്ദ ഗ്രാമത്തിലാണ് (ബിഹാർ) ജനിച്ചത്. 
  2. ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച മഹാവീരൻ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ യശോധ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 
  3. 12 കൊല്ലത്തെ സന്ന്യാസ ജീവിതത്തിനുശേഷം 52-ാമത്തെ വയസ്സിൽ വർദ്ധമാനൻ പരമമായ ജ്ഞാനം നേടി. 
  4. രാജഗൃഹത്തിനടുത്ത് 'പാവ' എന്ന സ്ഥലത്തുവച്ച് തൻ്റെ 72-ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചു.

    A3, 4 ശരി

    Bഎല്ലാം ശരി

    C2, 3 ശരി

    D1, 4 ശരി

    Answer:

    D. 1, 4 ശരി

    Read Explanation:

    വർദ്ധമാനമഹാവീരൻ

    • വർദ്ധമാനമഹാവീരൻ്റെ ജീവിതത്തിനു ബുദ്ധൻ്റേതുമായി അസാധാരണ സാദൃശ്യമുണ്ട്. 

    • സിദ്ധാർത്ഥന്റെയും ത്രിശാലിയുടെയും പുത്രനായി അദ്ദേഹം വൈശാലിക്കു സമീപമുള്ള കുന്ദ ഗ്രാമത്തിലാണ് (ബിഹാർ) ജനിച്ചത്. 

    • വർദ്ധമാനന്റെ പിതാവ് 'ജ്ഞാത്രിക'കുലത്തിൻ്റെ മേധാവിയായിരുന്നു. 

    • അമ്മ 'ലിച്ഛവി' കുലത്തിലെ ഒരു രാജകുമാരിയും. 

    • ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച മഹാവീരൻ മുപ്പത്തൊന്നാമത്തെ വയസ്സിൽ യശോധ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 

    • ഈ ദമ്പതികൾക്ക് ഒരു പെൺകുട്ടി ജനിച്ചു. 

    • മഹാവീരൻ ലൗകിക സുഖങ്ങളെല്ലാം വെടിഞ്ഞു സന്ന്യാസം സ്വീകരിച്ചു പലേടങ്ങളിലും അലഞ്ഞുനടന്നു. 

    • ഈ ദേശാടനത്തിനിടയിൽ അദ്ദേഹം അനേകം തത്ത്വചിന്തകന്മാരും സന്ന്യാസികളുമായി സമ്പർക്കത്തിലേർപ്പെട്ടു. 

    • 12 കൊല്ലത്തെ സന്ന്യാസ ജീവിതത്തിനുശേഷം 42-ാമത്തെ വയസ്സിൽ വർദ്ധമാനൻ പരമമായ ജ്ഞാനം നേടി. 

    • ഇതിനുശേഷം ജിനൻ എന്നും മഹാവീരൻ എന്നുമുള്ള പേരുകളാൽ അദ്ദേഹം അറിയപ്പെട്ടുതുടങ്ങി. 

    • 'ജിനൻ' എന്ന വാക്കിൽനിന്നാണ് "ജൈനമതം' എന്ന പേര് ഉത്ഭവിച്ചത്. 

    • മഗധം, കോസലം മുതലായ പ്രദേശങ്ങളായിരുന്നു മഹാവീരൻ്റെ പ്രവർത്തനരംഗങ്ങൾ. 

    • 30 കൊല്ലത്തോളം തന്റെ സന്ദേശം പ്രചരിപ്പിക്കുവാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു. 

    • രാജഗൃഹത്തിനടുത്ത് 'പാവ' എന്ന സ്ഥലത്തുവച്ച് തൻ്റെ 72-ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചു.


    Related Questions:

    ദുഃഖത്തിന് കാരണമായ തൃഷ്ണയെ അതിജീവിക്കാൻ ബുദ്ധൻ നിർദ്ദേശിച്ചത് :
    പ്രസിദ്ധമായ ഒരു ജൈനമത കേന്ദ്രമാണ് മൈസൂറിലെ ശ്രാവണ ബലഗോള. ശ്രാവണബൾഗോള അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
    പാർശ്വനാഥൻ ഏത് വംശത്തിൽ ആണ് ജനിച്ചത് ?
    ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.?

    ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക

    1. സിദ്ധാർത്ഥഗൗതമൻ അതായിരുന്നു ബുദ്ധന്റെ ആദ്യത്തെ പേര്.
    2. ഗൗതമന് 39 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിൻ്റെ ഏകപുത്രനായ രാഹുലൻ ജനിക്കുന്നത്.
    3. പരമമായ സത്യം കണ്ടുപിടിക്കാനുള്ള വ്യഗ്രതയോടുകൂടി അദ്ദേഹം രാജ്യത്തിൻ്റെ നാനാ ഭാഗങ്ങളിലും അലഞ്ഞുനടന്നു.  മനുഷ്യന്റെ ദുഃഖപൂർണ്ണമായ ജീവിതത്തിന് ഒരു ശാശ്വതപരിഹാരം കാണുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം.
    4. തൻ്റെ പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ബീഹാറിലെ ബുദ്ധഗയയിൽ (ബോധ്‌ഗയയിൽ) എത്തിയ ഗൗതമൻ ഒരു ആൽവൃക്ഷത്തിൻ്റെ ചുവട്ടിൽ ധ്യാനനിമഗ്നനായി അനേക ദിവസം കഴിച്ചു കൂട്ടി.