App Logo

No.1 PSC Learning App

1M+ Downloads
സായുധ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

Aനിയമപരമായി നേരിട്ട് ഇടപെട്ട് സേനയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടാം.

Bപാർലമെന്റിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടുകയും ശുപാർശ നൽകുകയും വേണം.

Cകമ്മീഷനു സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുകയും തുടർന്ന് ശുപാർശകൾ നൽകുകയും ചെയ്യാം

Dഇവയൊന്നുമല്ല

Answer:

C. കമ്മീഷനു സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുകയും തുടർന്ന് ശുപാർശകൾ നൽകുകയും ചെയ്യാം

Read Explanation:

  • 1993ലെ 'മനുഷ്യാവകാശ സംരക്ഷണ നിയമ'ത്തിന് കീഴിൽ ആണ് മനുഷ്യാവകാശ കമ്മീഷൻ രൂപം കൊണ്ടത്.
  • മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ് 2(1)(d) ആണ് മനുഷ്യാവകാശങ്ങളെ നിർവചിക്കുന്നത്.
  • മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ്  12 ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നത്.
  • സായുധ സേനാംഗങ്ങളുടെ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് കമ്മീഷന് പരിമിതമായ റോളും അധികാരങ്ങളും അധികാരപരിധിയും മാത്രമേയുള്ളൂ.
  • ഇത്തരം സാഹചര്യത്തിൽ, മനുഷ്യാവകാശ കമ്മീഷനു കേന്ദ്ര സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുകയും ശുപാർശകൾ നൽകുകയും ചെയ്യും.
  • കമ്മീഷന്റെ ശിപാർശകളിൽ സ്വീകരിച്ച നടപടി മൂന്നു മാസത്തിനകം കേന്ദ്രസർക്കാർ കമ്മിഷനെ അറിയിക്കണം.

Related Questions:

State Human Rights Commissions (SHRCs) are established under which act?
താഴെ പറയുന്നതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യോ മെമ്പറല്ലാത്തത് ആര് ?

ദേശീയ മനുഷ്യാവകാശ കമ്മിഷനെക്കുറിച്ച് ശരിയായവ ഏത് ?

  1. 1993-ലെ പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആക്റ്റ് പ്രകാരമാണ് നിലവിൽ വന്നത്.
  2. ആദ്യ ചെയർമാൻ ജസ്റ്റിസ് രംഗനാഥ മിശ്ര ആയിരുന്നു.
  3. 1993 ഡിസംബർ 10 ന് ആദ്യ കമ്മീഷൻ നിലവിൽ വന്നു.
  4. ചെയർമാന്റെ കാലാവധി 3 വർഷം അല്ലെങ്കിൽ 70 വയസ്സ്.

    35. താഴെപ്പറയുന്നവയിൽ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

    1. 2005-ലെ വിവരാവകാശ നിയമം അനുസരിച്ച് നിലവിൽ വന്നതാണ്
    2. . ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മിഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്
    3. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മിഷണറുടെ വിരമിക്കൽ പ്രായം 70 വയസ്സാണ്.
      ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.