ബ്രാഹ്മണങ്ങളും ആരണ്യകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- ബി.സി. 800-നും 600-നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ടത്.
- ഓരോ വേദത്തോടും അനുബന്ധിച്ചു എഴുതപ്പെട്ടവയാണിവ.
- ആരണ്യകങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത് വാസ്‌തവത്തിൽ ബ്രാഹ്മണങ്ങളുടെ ഒരു ഭാഗംതന്നെയാകുന്നു.
- വനാന്തരങ്ങളിൽ ധ്യാനനിമഗ്നരായിക്കഴിഞ്ഞിരുന്ന മുനികൾ രചിച്ചത്കൊണ്ടാകാം ആരണ്യകം എന്ന പേർ സിദ്ധിച്ചത്.
- സമ്പൂർണ രൂപത്തിൽ ഇപ്പോൾ അവശേഷിക്കുന്ന പത്തൊൻപത് ബ്രാഹ്മണങ്ങൾ ഉണ്ട്. ഋഗ്വേദത്തെപറ്റി രണ്ട്, യജുർവേദത്തെ പറ്റി ആറ്, സാമവേദത്തെ പറ്റി പത്ത് പിന്നെ ഒരെണ്ണം അഥർവവേദത്തെക്കുറിച്ച്
A1 മാത്രം ശരി
Bഎല്ലാം ശരി
C2 മാത്രം ശരി
D4 മാത്രം ശരി
