Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ജലം, കാറ്റ്, മഴ, ഇടിമിന്നൽ, അഗ്നി എന്നിവ ആര്യന്മാർ ആരാധിച്ചിരുന്നു.
  2. ഇന്ത്യയിൽ ഗുജറാത്തിലാണ് ആര്യന്മാർ ആദ്യമായി താമസമാക്കിയത്.
  3. ഇന്ത്യയിൽ ആര്യന്മാർ ആദ്യം പാർപ്പുറപ്പിച്ച പ്രദേശം സപ്തസിന്ധു (ഏഴു നദികളുടെ നാട്) എന്നാണ് അറിയപ്പെടുന്നത്.
  4. ആര്യന്മാർ ആരാധിച്ചിരുന്ന മൃഗം പൂച്ച ആയിരുന്നു.

    A1 മാത്രം ശരി

    B1 തെറ്റ്, 4 ശരി

    C1, 3 ശരി

    D1 തെറ്റ്, 2 ശരി

    Answer:

    C. 1, 3 ശരി

    Read Explanation:

    ആര്യന്മാർ

    • ആര്യന്മാരുടെ കാലഘട്ടമാണ് വേദകാലഘട്ടം എന്നറിയപ്പെടുന്നത്.

    • കാസ്പിയൻ സമുദ്രതീരത്തുനിന്ന് ഏകദേശം 2000 ബി. സി ൽ യുറോപ്പിന്റെയും ഏഷ്യയുടെയും വിവിധ ഭാഗങ്ങളിലേക്ക് ജനങ്ങളുടെ കുടിയേറ്റമുണ്ടായി. ഒരേ ഭാഷാഗോത്രത്തിൽപെട്ട അവരെ ആര്യന്മാർ എന്നാണ് വിളിച്ചിരുന്നത്.

    • ആര്യന്മാർ എന്ന വാക്കിന്റെ അർത്ഥം ശ്രേഷ്ഠൻ, ഉന്നതൻ, കുലീനൻ എന്നൊക്കെയാണ്.

    • ആര്യന്മാരിൽ ഒരു വിഭാഗം ബി.സി 1500- നോടടുത്ത് ഇന്ത്യയിലെത്തി.

    • അവർ ഇന്തോ- ആര്യന്മാർ എന്നറിയപ്പെടുന്നു.

    • അവർ ഗോത്ര ജീവിതമാണ് നയിച്ചിരുന്നത്.

    • ആര്യ കാലഘട്ടത്തിൽ ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽദശരഞ്ച" എന്ന പേരിലാണ് അറിയപ്പെട്ടത്.

    • ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം കുലം ആണ്.

    • ഇന്തോ-ആര്യൻ ഭാഷാ ഗോത്രത്തിൽപ്പെടുന്ന സംസ്കൃതമായിരുന്നു അവരുടെ ഭാഷ.

    • സിന്ധു തീരത്ത് സ്ഥിരതാമസമാക്കിയ അവർ അവിടെവെച്ച് ഋഗ്വേദസൂക്തങ്ങൾ ചിട്ടപ്പെടുത്തി.

    • ക്രമേണ തെക്കോട്ടും കിഴക്കോട്ടും നീങ്ങി ഗംഗാതടത്തിലേക്ക് വ്യാപിച്ചു. അവിടെ രൂപം കൊണ്ടതാണ് വേദസംസ്ക്കാരം.

    • ഇന്ത്യയിൽ ആര്യന്മാർ ആദ്യം പാർപ്പുറപ്പിച്ച പ്രദേശം സപ്തസിന്ധു (ഏഴു നദികളുടെ നാട്) എന്നാണ് അറിയപ്പെടുന്നത്.

    • ഇന്ത്യയിൽ ആദ്യമായി ഇരുമ്പ് ഉപയോഗിച്ചത് ആര്യന്മാർ ആണ്.

    • ആര്യന്മാരുടെ നാണയം “നിഷ്ക"

    • പൂർവവേദകാലഘട്ടത്തിൽ ആര്യന്മാർ ചെയ്തിരുന്ന കൃഷി ഗോതമ്പും, ബാർലിയുമായിരുന്നു.

    • ജലം, കാറ്റ്, മഴ, ഇടിമിന്നൽ, അഗ്നി എന്നിവ ആര്യന്മാർ ആരാധിച്ചിരുന്നു.

    • ആര്യന്മാർ ആരാധിച്ചിരുന്ന മൃഗം പശു ആയിരുന്നു.

    • ഇന്ത്യയിൽ പഞ്ചാബിലാണ് ആര്യന്മാർ ആദ്യമായി താമസമാക്കിയത്.

    • പഞ്ചാബിൽ താമസമാക്കിയ ആര്യന്മാർ അറിയപ്പെട്ടിരുന്നത് ഭരതസാർ എന്നാണ്.


    Related Questions:

    തത്വമസി എന്ന വാക്യം ഏതു വേദത്തിലേതാണ് ?
    The main occupation of the Aryans was :

    ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

    A) B C 1500 മുതൽ B C 1000 വരെയുള്ള കാലഘട്ടമാണ് പൂർവ്വവേദ കാലഘട്ടം എന്നറിയപ്പെടുന്നത് 

    B) B C 1000 മുതൽ B C 600 വരെയുള്ള കാലഘട്ടമാണ് പിൽക്കാലവേദ കാലഘട്ടം എന്നറിയപ്പെടുന്നത്  

    The groups of Aryans who reared cattle were known as tribes. The chieftain of each tribe was known as :

    ഉപനിഷത്തുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

    1. ഉപനിഷത്തുകൾ ഹിന്ദുമതതത്ത്വശാസ്ത്രത്തിൻ്റെ അന്തസ്സത്ത  ഉൾക്കൊള്ളുന്ന വേദാന്തകൃതികളാണ്. 
    2. 'തത്ത്വശാസ്ത്രത്തിൻ്റെ ഉറവിടങ്ങൾ' എന്ന് അവയെ വിശേഷിപ്പിച്ചിട്ടുണ്ട്. 
    3. ഉപനിഷത്തുകൾ 208 എണ്ണമുണ്ടെന്നാണ് സങ്കല്പമെങ്കിലും പ്രധാനമായി പതിന്നാലെണ്ണമാണുള്ളത്.