Challenger App

No.1 PSC Learning App

1M+ Downloads

താപപ്രേഷണവുമായി ബന്ധപ്പെട്ട്താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്നു
  2. തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു
  3. മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    താപപ്രേഷണം (Heat Transfer):

        ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിനെ, താപപ്രേഷണം എന്ന് പറയുന്നു.

    താപപ്രേഷണം 3 വിധം:

    1. ചാലനം (Conduction)

    2. സംവഹനം (Convection)

    3. വികിരണം (Radiation)

    ചാലനം (Conduction)

    • തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രക്രിയയാണ് ചാലനം

    • ഖര പദാർത്ഥങ്ങളിലെ താപപ്രേഷണ രീതിയാണ് ചാലനം 

    സംവഹനം (Convection)

    • വാതകങ്ങളിലും ദ്രാവകങ്ങളിലും തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന നടക്കുന്ന താപപ്രേഷണ രീതിയാണ് സംവഹനം.

    • ഇവിടെ തന്മാത്രകൾ മാധ്യമമായി നിലകൊള്ളുന്നു.

    വികിരണം (Radiation)
    • മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് വികിരണം.

    • വികിരണംവഴി എല്ലാ ദിശയിലേക്കും താപം പ്രേഷണം ചെയ്യപ്പെടുന്നു.

    • സൂര്യന്റെ താപം ഭൂമിയിൽ എത്തുന്നത് വികിരണം വഴിയാണ്.

    • ഇരുണ്ടതോ പരുപരുത്തതോ ആയ പ്രതലങ്ങളെക്കാൾ വെളുത്തതോ മിനുസമുള്ളതോ ആയ പ്രതലങ്ങൾ വികിരണതാപത്തെ കൂടുതൽ പ്രതിപതിപ്പിക്കും.


    Related Questions:

    ഒരു സിസ്റ്റത്തിന്റെ തെർമോഡൈനാമിക് സ്റ്റേറ്റ് വേരിയ ബിൾ എന്നത് സിസ്റ്റത്തിന്റെ ഏത് അവസ്ഥയെ സൂചിപ്പിക്കുന്ന പരാമീറ്ററുകളാണ്?
    ഒരു കണികയെ ഗണിതപരമായി പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ആശയം ഏതാണ്?
    ഒരു ഇരുമ്പ് കഷണം തീയിൽ ചൂടാക്കുന്നു. അത് ആദ്യം മങ്ങിയ ചുവപ്പ് നിറമായും, പിന്നീട് ചുവപ്പ് കലർന്ന മഞ്ഞ നിറമായും, ഒടുവിൽ വെളുത്ത നിറമായും മാറുന്നു. മുകളിൽ പറഞ്ഞ നിരീക്ഷണത്തിന് ശരിയായ വിശദീകരണം സാധ്യമാകുന്നത്
    1227 0C താപനിലയിൽ ഒരു തമോവസ്തു 5000 A0 പരമാവധി തീവ്രതയുള്ള വികിരണങ്ങൾ പുറപ്പെടുവിക്കുന്നു. വസ്തുവിന്റെ താപനില 1000 0C വർദ്ധിച്ചാൽ, പരമാവധി തീവ്രത ഏത് തരംഗദൈർഘ്യത്തിൽ നിരീക്ഷിക്കപ്പെടും?
    On which of the following scales of temperature, the temperature is never negative?