Challenger App

No.1 PSC Learning App

1M+ Downloads

ഓപ്പറേഷൻ തണ്ടർനെ സംബന്ധിച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

(i) ആഗോളതലത്തിൽ നിയമവിരുദ്ധമായി കടത്തുന്ന വന്യജീവികളെയും വനവിഭവങ്ങളെയും കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്യുക, ഇത്തരം പരിസ്ഥിതി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ക്രിമിനൽ ശൃംഖലകളെ തിരിച്ചറിയുക, അവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക, ആ ശൃംഖലകളെ തകർക്കുക എന്നിവയാണ് ഓപ്പറേഷൻ തണ്ടറിന്റെ ലക്ഷ്യം

(ii)ഓപ്പറേഷന്റെ ഭാഗമായി 30,000-ത്തോളം വന്യമൃഗങ്ങളെയും അനുബന്ധ വസ്‌തുക്കളെയും പിടിച്ചെടുത്തു.

(iii) ഇന്റർപോൾ (INTERPOL), വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ (WCO) എന്നിവർ സംയുക്തമായാണ് 134 രാജ്യങ്ങളിലായി നടന്ന ഓപ്പറേഷൻ ഏകോപിപ്പിച്ചത്.

A(i) മാത്രം

B(ii) മാത്രം

C(i), (ii) എന്നിവ ശരിയാണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഓപ്പറേഷൻ തണ്ടർ 2025

• ആഗോളതലത്തിൽ നിയമവിരുദ്ധമായി കടത്തുന്ന വന്യജീവികളെയും വനവിഭവങ്ങളെയും കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്യുക.

​ഇത്തരം പരിസ്ഥിതി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ക്രിമിനൽ ശൃംഖലകളെ തിരിച്ചറിയുക, അവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക, ആ ശൃംഖലകളെ തകർക്കുക എന്നിവയാണ് ഓപ്പറേഷൻ തണ്ടറിന്റെ ലക്ഷ്യം

• ഓപ്പറേഷന്റെ ഭാഗമായി 30,000-ത്തോളം വന്യമൃഗങ്ങളെയും അനുബന്ധ വസ്‌തുക്കളെയും പിടിച്ചെടുത്തു.

• ഇന്റർപോൾ (INTERPOL), വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ (WCO) എന്നിവർ സംയുക്തമായാണ് 134 രാജ്യങ്ങളിലായി നടന്ന ഓപ്പറേഷൻ ഏകോപിപ്പിച്ചത്.

• വന്യജീവി-വന കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര കൺസോർഷ്യം (ICCWC) ഇതിന് പിന്തുണ നൽകി.

• 2017 മുതൽ വർഷം തോറും മുടങ്ങാതെ ഈ ഓപ്പറേഷൻ നടന്നു വരുന്നു, ഓപ്പറേഷൻ തണ്ടർ' ൻ്റെ 9-മത്തെ പതിപ്പാണ് 2025-ൽ നടന്നത്


Related Questions:

2025 ഒക്ടോബറിൽ അന്തരിച്ച, പ്രൈമറ്റോളജിസ്റ്റ്, നരവംശ ശാസ്ത്രജ്ഞ, പരിസ്ഥിതി പ്രവർത്തക തുടങ്ങിയ നിലകളിൽ ലോകപ്രശസ്തയായ വ്യക്തി?
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ തണ്ണീർത്തടങ്ങളുടെ എണ്ണം
2025ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം ?

തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. വേമ്പനാട്ട് കായലിന് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
  2. തണ്ണീർമുക്കം ബണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
  3. ഇതിനെ രാജ്യത്തെ ഏറ്റവും വലിയ മൺ റെഗുലേറ്ററായി കണക്കാക്കുന്നു.
    20.9 കോടി വർഷം പഴക്കമുള്ള പെട്രോസോറുകളുടെ എന്ന് കരുതപ്പെടുന്ന ഫോസിലുകൾ കണ്ടെത്തിയത്?