Challenger App

No.1 PSC Learning App

1M+ Downloads

ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു ഭരണഘടന പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) ഗവൺമെൻ്റിന്  അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിൻ്റെ  പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെൻ്റിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകില്ല.

2) ഗവൺമെൻ്റിൻ്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അതു സേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും. 

3) അഭിപ്രായസ്വാതന്ത്യം, മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, വ്യാപാരസ്വാത്രന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിൻ്റെ ലക്ഷ്യം.

4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെൻ്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.

A1, 2, 3, 4

B1, 2, 3

C1, 3, 4

D1, 3

Answer:

A. 1, 2, 3, 4

Read Explanation:

ഗവൺമെൻ്റിനെ വിമർശിക്കുന്നതുൾപ്പെടെയുള്ള വിവിധ അവകാശങ്ങൾ ഭരണഘടന ജനങ്ങൾക്ക് നൽകുന്നു.


Related Questions:

ഭരണഘടനയിലെ 73 ആം ഭേദഗതിയുമായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏതു ?


  1. പഞ്ചായത്ത് രാജ് സമ്പ്രദായത്തെ കുറിച്ച് പ്രതിപാദിക്കുന്നു
  2. 12 ആം ഷെഡ്യൂളിൽ 73 ആം ഉൾപ്പെടുത്തിയിരിക്കുന്നു
  3. .ത്രിതല ഭരണ സംവിധാനം പ്രധാനം ചെയ്യുന്നു
Sixth Schedule of the Constitution of India makes provisions for the administration of tribal areas of:
1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എത്ര ഷെഡ്യൂളുകൾ ഉണ്ട് ?
At the time of adoption how many Schedules were there in the Indian Constitution?
The modern concept of rule of law was developed by :