App Logo

No.1 PSC Learning App

1M+ Downloads

ചന്ദ്രഗുപ്തൻ ഒന്നാമനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഘടോൽകചന്റെ മകനായ ചന്ദ്രഗുപ്തൻ ശക്തനും പ്രതാപശാലിയും ആയിരുന്നു.
  2. അദ്ദേഹം സിംഹാസനാരോഹണം ചെയ്തതിനു ശേഷം മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു.
  3. ക്രി. വ. 325-ൽ ആരംഭിക്കുന്ന ഗുപ്തവർഷം എന്ന കലണ്ടർ പ്രരിപ്പിച്ചു.
  4. ഇന്നത്തെ ബീഹാർ, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വലിയ ഒരു പ്രദേശം തന്റെ അധീനതയിൽ കൊണ്ടുവന്നു.

    Aഎല്ലാം ശരി

    B2 മാത്രം ശരി

    C4 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ചന്ദ്രഗുപ്തൻ ഒന്നാമൻ

    • ഘടോൽകചന്റെ മകനായ ചന്ദ്രഗുപ്തൻ ശക്തനും പ്രതാപശാലിയും ആയിരുന്നു.

    • അദ്ദേഹം സിംഹാസനാരോഹണം ചെയ്തതിനു ശേഷം മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു.

    • ലിഛാവി വംശത്തിൽപെട്ട രാജാവിന്റെ മകളായ കുമാരദേവിയെ പാണീഗ്രഹണം ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ പദവിയും ശക്തിയും വർദ്ധിച്ചു.

    • ലിഛാവികളുടെ സഹായത്തോടെ ആദ്യം പാടലീപുത്രം പിടിച്ചടക്കി.

    • ഇന്നത്തെ ബീഹാർ, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വലിയ ഒരു പ്രദേശം തന്റെ അധീനതയിൽ കൊണ്ടുവന്നു.

    • ക്രി. വ. 325-ൽ ആരംഭിക്കുന്ന ഗുപ്തവർഷം എന്ന കലണ്ടർ പ്രരിപ്പിച്ചു.

    • എന്നാൽ ചന്ദ്രഗുപ്തന്റെ കാലത്ത് രാജശക്തി വേണ്ടപോലെ വേരോടിയിരുന്നില്ല. സമുദ്രഗുപ്തന്റെ കാലത്താണ് ഇത് സംഭവിച്ചത്.


    Related Questions:

    ഗുപ്ത രാജവംശ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ?
    Who succeeded Chandragupta I as the ruler of the Gupta Empire?
    ഗുപ്ത സാമ്രാജ്യത്തിന്റെ ആദ്യ രാജാവ് ?
    വിക്രമാദിത്യൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്
    'നവരത്‌നങ്ങള്‍' ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു?