Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.

Aക്രിയാഗവേഷണം - സ്റ്റീഫൻ. എം. കോറി

Bപ്രക്ഷേപണരീതി - തീമാറ്റിക്

Cക്ലിനിക്കൽ മെത്തേഡ് - ജെ. എൽ. മൊറീനോ

Dസാമൂഹ്യ ബന്ധപരിശോധന - ക്ലിക്കുകൾ

Answer:

C. ക്ലിനിക്കൽ മെത്തേഡ് - ജെ. എൽ. മൊറീനോ

Read Explanation:

ക്ലിനിക്കൽ മെത്തേഡ് (Clinical Method)

  • മനോരോഗ ബാധിതരായവരുടെ രോഗനിർണയത്തിലും ചികിത്സയിലുമാണ് ഇത് അധികവും ഉപയോഗിക്കുക. 

  • ക്ലിനിക്കൽ പശ്ചാത്തലത്തിൽ അബ്നോർമൽ വ്യക്തിത്വ പ്രശ്നങ്ങൾ പഠിക്കുന്നു, കണ്ടെത്തുന്നു, വൈദ്യശാസ്ത്ര മാർഗ്ഗങ്ങളിൽ പരിഹരിക്കുന്നു.

  • ലെറ്റ്നർ വിമർ ആണ് ക്ലിനിക്കൽ  മനശ്ശാസ്ത്രവും ക്ലിനിക്കൽ രീതിയും ആദ്യമായി അവതരിപ്പിച്ചത്. 

  • പിന്നീട് ഫ്രോയ്ഡ്, ആഡ്‌ലർ, യൂങ് എന്നിവർ ഇത് ഫലപ്രദമായി ഉപയോഗിച്ചിരുന്നു. 

സാമൂഹ്യ ബന്ധപരിശോധനകൾ (Sociometric techniques)

  • ഗ്രൂപ്പുകളിൽ ഒരു വ്യക്തിയുടെ സാമൂഹ്യബന്ധത്തിൻറെ അളവ് നിശ്ചയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുമുള്ള ഒരു മാർഗ്മാണ് ജെ. എൽ. മൊറീനോ വികസിപ്പിച്ച സാമൂഹ്യ ബന്ധപരിശോധന.

  • അംഗങ്ങളോട് വിവിധ സാഹചര്യങ്ങളിൽ അവരോടൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരുകളും ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരുകളും നിർദേശിക്കാൻ ആവശ്യപ്പെടുന്നു.  സാധാരണഗതിയിൽ സഹസമൂഹങ്ങളിലാണ് ഇത്തരം പഠനം നടത്താറുള്ളത്. 

 


Related Questions:

സാമൂഹ്യമായ സാഹചര്യങ്ങളോട് ഇടപഴകുന്നതിന് കുട്ടിയെ സഹായിക്കുന്ന പ്രധാനപ്പെട്ട സാംസ്കാരിക ഉപകരണങ്ങൾ എന്ന് ലെവ് വൈഗോഡ്സ്കി വ്യക്തമാക്കുന്നത് ഏതെല്ലാം ?
According to Thurstone, attitude is best described as:
ചെറിയ ക്ലാസ്സുകളിൽ വിഷയങ്ങൾ വേർതിരിച്ച് പഠിപ്പിക്കാതെ ഒന്നിനോട് ഒന്ന് ബന്ധപ്പെടുത്തി പഠിപ്പിക്കുന്ന സമീപനമാണ് :
ഒരു ക്ലാസ്സിൽ സോഷ്യോഗ്രാം തയ്യാറാക്കിയപ്പോൾ ലീന എന്ന കുട്ടി അനുവിനേയും അനു എന്ന കുട്ടി കരിഷ്മയെയും കരിഷ്മ ലീനയെയും കൂട്ടുകാരായി നിർദേശിച്ചതായി കണ്ടു. ഇത്തരം കൂട്ടങ്ങളുടെ പേരെന്താണ് ?
In Psychology, 'Projection' refers to a: