Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ നിന്നും തന്മാത്രയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ആറ്റങ്ങളെക്കാൾ ചെറുതാണ് തന്മാത്ര.
  2. ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.
  3. എല്ലാ പദാർഥങ്ങളും തന്മാത്രകളാൽ നിർമ്മിതമാണ്.
  4. ഒരു പദാർഥത്തിന്റെ ഓരോ തന്മാത്രയ്ക്കും വ്യത്യസ്ത ഗുണങ്ങൾ ആയിരിക്കും ഉണ്ടാവുക.

    A2, 4 തെറ്റ്

    B3, 4 തെറ്റ്

    C2 മാത്രം തെറ്റ്

    D1, 4 തെറ്റ്

    Answer:

    D. 1, 4 തെറ്റ്

    Read Explanation:

    • ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളോടും കൂടിയ അതിന്റെ ഏറ്റവും ചെറിയ കാണിക്കയാണ് തന്മാത്ര.

    • തന്മാത്രകളെക്കാൾ ചെറിയ കണങ്ങളാണ് ആറ്റങ്ങൾ.

    • ആറ്റങ്ങൾ ചേർന്നാണ് തന്മാത്രകൾ ഉണ്ടാകുന്നത്.


    Related Questions:

    ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ലായനിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

    1. സ്വർണ്ണം ഒരു ഖര- ദ്രാവക ലായനിയാണ്.
    2. പലേഡിയവും ,ഹൈഡ്രജനും ചേർന്നുണ്ടാക്കുന്ന ലായനി ഒരു ഖര- വാതക ലായനിയാണ്
    3. പഞ്ചസാര ലായനി ഉണ്ടാകുമ്പോൾ, പഞ്ചസാരയുടെ ഓരോ ഘടകങ്ങളും വ്യത്യസ്ത രീതിയിൽ അലിഞ്ഞു ചേരുന്നു.
    4. ലീനം ലായകത്തിൽ ലയിച്ചു, ലായനികൾ ഉണ്ടാകുന്നു.
      ചുവടെ തന്നിരിക്കുന്നതിൽ നിന്നും ഏകാത്മക മിശ്രിതങ്ങളെ കണ്ടെത്തുക?
      രക്തത്തിൽ നിന്നും മാലിന്യങ്ങളെ അരിച്ചു മാറ്റുന്ന അരിപ്പകൾ ഏതാണ്?
      വൃക്കകൾക്ക് തകരാർ സംഭവിച്ചാൽ ശരീരത്ത് നിന്നുമുള്ള മാലിന്യങ്ങളെ, നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ചികിത്സാരീതി ഏത്?

      ഇരുമ്പ്, പിച്ചള, സ്വർണ്ണാഭരണം, വെങ്കലം, കാർബൺ ഡൈഓക്സൈഡ്, അലുമിനിയം എന്നീ പദാർഥങ്ങളെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് തിരഞ്ഞെടുക്കുക.

      1. ഇവയെല്ലാം ശുദ്ധപദാർഥങ്ങളല്ല.
      2. പിച്ചള, ഇരുമ്പ്, വെങ്കലം എന്നിവ ലോഹമിശ്രിതങ്ങളാണ്.
      3. സ്വർണ്ണാഭരണം മിശ്രിതമാണ്.
      4. കാർബൺ ഡൈഓക്സൈഡ്, അലുമിനിയം എന്നിവ ശുദ്ധപദാർഥങ്ങളാണ്.