Challenger App

No.1 PSC Learning App

1M+ Downloads

മനുഷ്യരിലെ പല്ലുകളുമായി ബന്ധപ്പെട്ട് ചില സൂചനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം കണ്ടെത്തുക:

  1. ആഹാരവസ്തുക്കൾ കടിച്ച് മുറിക്കാൻ സഹായിക്കുന്ന പല്ല്-കോമ്പല്ല്
  2. ആഹാരവസ്‌തുക്കൾ കടിച്ചു കീറാൻ സഹായക്കുന്ന പല്ല് - ഉളിപ്പല്ല്
  3. സസ്യഭോജികളിൽ ഇല്ലാത്ത പല്ല് - കോമ്പല്ല്

    A1, 3 ശരി

    B2, 3 ശരി

    C3 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    C. 3 മാത്രം ശരി

    Read Explanation:

    • മനുഷ്യരിലെ 4 തരം പല്ലുകൾ :
      • ഉളിപ്പല്ലു (incisor)
      • കോമ്പല്ല് (canine)
      •  അഗ്ര ചർവണകം (premolar)
      • ചർവണകം (molar) 
    • ആഹാരവസ്തുക്കൾ കടിച്ച് മുറിക്കാൻ സഹായിക്കുന്ന പല്ല്- ഉളിപ്പല്ല് (8)
    • ആഹാരവസ്‌തുക്കൾ കടിച്ചു കീറാൻ സഹായക്കുന്ന പല്ല് - കോമ്പല്ല് (4) 
    • സസ്യഭോജികളിൽ ഇല്ലാത്ത പല്ല് - കോമ്പല്ല്
    • ആഹാരവസ്തു‌ക്കൾ ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ - അഗ്രചർവണകം (8), ചർവണകം (12)

    Related Questions:

    ആഹാര പദാർത്ഥങ്ങൾ ശ്വാസനാളത്തിലേക്ക് കടക്കാതെ സംരക്ഷിക്കുന്ന ഭാഗം ഏതാണ് ?
    ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏതാണ് ?

    ചെറുകുടലിൽ കാണപ്പെടുന്ന വില്ലസുകളെ സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?

    1. ചെറുകുടലിന്റെ ഭിത്തിയിൽ കാണപ്പെടുന്നു
    2. സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഘടന
    3. ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്‌തീർണം അനേകം മടങ്ങ് വർധിപ്പിക്കുന്നു.
      ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങൾ അറിയപ്പെടുന്നത്?
      ചെറുകുടലിന്റെ ആദ്യ ഭാഗം ?