App Logo

No.1 PSC Learning App

1M+ Downloads
സങ്കീർണമായ ആഹാരപദാർത്ഥങ്ങളെ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘുഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ?

Aആഹാരസ്വീകരണം

Bദഹനം

Cആഗിരണം

Dസ്വാംശീകരണം

Answer:

B. ദഹനം

Read Explanation:

ദഹനവ്യവസ്ഥയിലെ ഘട്ടങ്ങൾ 

  1. ആഹാരസ്വീകരണം (Ingestion) - പോഷണപ്രക്രിയയിലെ ആദ്യഘട്ടം

  2. ദഹനം(Digestion) - സങ്കീർണമായ ആഹാരപദാർത്ഥങ്ങളെ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘുഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ

  3. ആഗിരണം (Absorption) - ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ

  4. സ്വാംശീകരണം (Assimilation) - ആഗിരണം ചെയ്യപ്പെട്ട ആഹാരഘടകങ്ങൾ ശരീരത്തിൻറെ ഭാഗമാക്കുന്ന പ്രക്രിയ

  5. വിസർജനം (Excretion) - ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ ശരീരം പുറന്തള്ളുന്ന പ്രക്രിയ

Related Questions:

പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല ഏതാണ് ?
അന്നജത്തെ ഭാഗീകമായി മാൾടോസ് ആക്കി മാറ്റുന്ന ഉമിനീരിലെ രാസാഗ്നി ഏതാണ് ?
അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന ആഗ്നേയ രസം ഏതാണ് ?
രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്ന ദന്ത ഭാഗം ഏതാണ് ?
എൻസൈം അടങ്ങിയിട്ടില്ലാത്ത ദഹനരസം ഏതാണ് ?