Challenger App

No.1 PSC Learning App

1M+ Downloads

ശ്രവണബോധം ഉളവാക്കാൻ കഴിയുന്ന ഊർജരൂപമാണ് ശബ്ദം. ശബ്ദത്തെ സംബന്ധിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതാണ് ?

  1. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
  2. ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്
  3. മനുഷ്യരുടെ ശ്രവണപരിധി 20 Hz മുതൽ 2000 Hz വരെയാണ്.

    Aഇവയൊന്നുമല്ല

    Bഒന്നും രണ്ടും ശരി

    Cരണ്ടും മൂന്നും ശരി

    Dഎല്ലാം ശരി

    Answer:

    B. ഒന്നും രണ്ടും ശരി

    Read Explanation:

    • ശബ്ദം അനുഭവപ്പെടുന്നതിന് ആവശ്യമായ മൂന്ന് ഘടകങ്ങൾ - ശബ്ദ സ്രോതസ്, മാധ്യമം, ശ്രവണേന്ദ്രിയം • ശബ്ദ തരംഗങ്ങൾ അനുദൈർഖ്യ തരംഗങ്ങളാണ് . മനുഷ്യരുടെ ശ്രവണപരിധി 20 Hz മുതൽ 20000 Hz വരെയാണ്.


    Related Questions:

    ഒരു ആംപ്ലിഫയറിന്റെ 'ഇൻപുട്ട് ഇമ്പിഡൻസ്' കുറവായിരിക്കുമ്പോൾ ഇൻപുട്ട് സോഴ്സിന് എന്ത് സംഭവിക്കാം?
    കുയിൽ ശബ്ദം- .........................കൂടിയ ശബ്ദം
    ന്യൂടണിന്റെ രണ്ടാം ചലന നിയമം എന്തിനെക്കുറിച്ചാണ് വ്യക്തമായ ഒരു അളവ് നൽകുന്നത്?
    2 kg മാസമുള്ള ഒരു വസ്തു നിശ്ചലാവസ്ഥയിലാണ് . ഈ വസ്തുവിൽ 5 N ബലം 10 s പ്രയോഗിച്ചാൽ പ്രവൃത്തി എത്രയായിരിക്കും ?

    താഴെക്കൊടുത്തിരിക്കുന്നവയിൽ പാസ്കൽ നിയമം അടിസ്ഥാനപ്പെടുത്തി നിർമിക്കപ്പെട്ട ഉപകരണങ്ങൾ ഏതെല്ലാം ?

    1. ഹൈഡ്രോളിക് പ്രസ്സ്
    2. ഹൈഡ്രോളിക് ലിഫ്റ്റ് 
    3. മണ്ണ് മാന്തി യന്ത്രം
    4. ഹൈഡ്രോളിക് ജാക്ക്