App Logo

No.1 PSC Learning App

1M+ Downloads
sp സങ്കരണത്തിൽ തന്മാത്രകൾ രൂപീകരിക്കുന്ന ആകൃതി ഏത് ?

Aചക്രവിയO

Bത്രൈദീയO

CരേഖീയO

Dഇവയൊന്നുമല്ല

Answer:

C. രേഖീയO

Read Explanation:

sp സങ്കരണം

  • ഇത്തരം സങ്കരണത്തിൽ ഒരു ട ഓർബിറ്റലും ഒരു p ഓർബിറ്റലും കുടിക്കലർന്ന് തുല്യമായ രണ്ട് sp സങ്കര ഓർബിറ്റലുകൾ ഉണ്ടാകുന്നു. 

  • സങ്കര ഓർബിറ്റലുകൾ z- അക്ഷത്തിലൂടെ ക്രമീകരിക്കണമെങ്കിൽ, sp സങ്കരണത്തിന് അനുയോജ്യമായ ഓർബിറ്റലുകൾ ട ഉം Pz ഉം ആയിരിക്കണം. 

  • ഓരോ sp സങ്കര ഓർബിറ്റലിനും 50% s-സ്വഭാവവും 50% p-സ്വഭാവവും ഉണ്ടായിരിക്കും. 

  • ഒരു തന്മാത്രയിലെ കേന്ദ്ര ആറ്റം sp സങ്കരണത്തിൽ ആയിരിക്കുകയും മറ്റു രണ്ടു ആറ്റങ്ങളുമായി നേരിട്ട് ബന്ധിച്ചിരിക്കുകയുമാണെങ്കിൽ അതിന്റെ ആകൃതി രേഖീയമായിരിക്കും. 

  • അതുകൊണ്ട് ഈ സങ്കരണത്തെ വികർണസങ്കരണം (diagonal hybridisation) അഥവാ രേഖീയസങ്കരണം (linear = hybridisation) എന്നും പറയും.

  • പോസിറ്റീവ് ലോബുകൾ പുറത്തേയ്ക്കുന്തിയതും വളരെ ചെറിയ നെഗറ്റീവ് ലോബുകളോടുകൂടിയതുമായ രണ്ട് sp സങ്കര ഓർബിറ്റലുകളും z-അക്ഷത്തിൽ വിപരീതദിശയിൽ ക്രമീകരിക്കപ്പെടുന്നു. 


Related Questions:

നിയോഡിമിയം ലോഹം ഉൽപ്പാദിപ്പിക്കുവാനുള്ള അസംസ്കൃത വസ്തു ഏത് ?
ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ഗാഢത കുറയുമ്പോൾ രാസപ്രവർത്തനനിരക്കിന് എന്ത് സംഭവിക്കും ?

VBT യുടെ പ്രധാന പോരായ്മകളിൽ ഒന്ന് എന്താണ്?

  1. ആറ്റങ്ങൾ തമ്മിലുള്ള ഇലക്ട്രോണുകളുടെ പങ്കുവെക്കൽ വിശദീകരിക്കാൻ കഴിയുന്നു
  2. തന്മാത്രകളുടെ കാന്തിക സ്വഭാവം കൃത്യമായി പ്രവചിക്കാൻ കഴിയുന്നില്ല.
  3. സഹസംയോജക ബന്ധങ്ങളുടെ ദിശാസൂചന സ്വഭാവം (directional nature) വിശദീകരിക്കുന്നു.
  4. ബോണ്ട് കോണുകൾ പ്രവചിക്കാൻ കഴിയുന്നു.
    ഒരു മൗലിക രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന, ഒരേ സമയത്തുള്ള പരസ്പരം കൂട്ടിമുട്ടലിലൂടെ രാസ പ്രവർത്തനം സാധ്യമാക്കുന്ന കണങ്ങളുടെ എണ്ണത്തെ_______________എന്നു പറയാം. .
    CH4 തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം ഉണ്ട് ?