App Logo

No.1 PSC Learning App

1M+ Downloads
sp സങ്കരണത്തിൽ തന്മാത്രയിലെ ആറ്റങ്ങൾക്കിടയിലെ കോണളവ് എത്ര ?

A90

B180

C120

D360

Answer:

B. 180

Read Explanation:

sp സങ്കരണം

  • ഇത്തരം സങ്കരണത്തിൽ ഒരു ട ഓർബിറ്റലും ഒരു p ഓർബിറ്റലും കുടിക്കലർന്ന് തുല്യമായ രണ്ട് sp സങ്കര ഓർബിറ്റലുകൾ ഉണ്ടാകുന്നു. 

  • സങ്കര ഓർബിറ്റലുകൾ z- അക്ഷത്തിലൂടെ ക്രമീകരിക്കണമെങ്കിൽ, sp സങ്കരണത്തിന് അനുയോജ്യമായ ഓർബിറ്റലുകൾ ട ഉം Pz ഉം ആയിരിക്കണം. 

  • ഓരോ sp സങ്കര ഓർബിറ്റലിനും 50% s-സ്വഭാവവും 50% p-സ്വഭാവവും ഉണ്ടായിരിക്കും. 

  • ഒരു തന്മാത്രയിലെ കേന്ദ്ര ആറ്റം sp സങ്കരണത്തിൽ ആയിരിക്കുകയും മറ്റു രണ്ടു ആറ്റങ്ങളുമായി നേരിട്ട് ബന്ധിച്ചിരിക്കുകയുമാണെങ്കിൽ അതിന്റെ ആകൃതി രേഖീയമായിരിക്കും. 

  • അതുകൊണ്ട് ഈ സങ്കരണത്തെ വികർണസങ്കരണം (diagonal hybridisation) അഥവാ രേഖീയസങ്കരണം (linear = hybridisation) എന്നും പറയും.

  • പോസിറ്റീവ് ലോബുകൾ പുറത്തേയ്ക്കുന്തിയതും വളരെ ചെറിയ നെഗറ്റീവ് ലോബുകളോടുകൂടിയതുമായ രണ്ട് sp സങ്കര ഓർബിറ്റലുകളും z-അക്ഷത്തിൽ വിപരീതദിശയിൽ ക്രമീകരിക്കപ്പെടുന്നു. 


Related Questions:

OH- വൈദ്യുതസംയോജകത (Electrovalency) എത്ര ?
ഒരു ആറ്റത്തിലെ സംയോജക ഇലക്ട്രോണുകളെ ആ ആറ്റത്തിൻ്റെ പ്രതീകത്തിനു ചുറ്റുമായി കുത്തുകൾ (dot) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത്ആര് ?
രാസപ്രവർത്തനങ്ങൽ പങ്കെടുക്കുന്ന ഇലക്ട്രോൺ അറിയപ്പെടുന്നത് എന്ത് ?
PCl5 ന്റെ തന്മാത്ര ഘടന എന്ത് ?
5 ml of a solution of NaOH is found to be completely neutralised by 5 ml of a given solution of HCl. If we take 10 ml of the same solution of NaOH, the amount of HCl solution required to neutralise it will be?