A90
B120
C180
D109.5
Answer:
B. 120
Read Explanation:
sp2 സങ്കരണം
ഈ സങ്കരണത്തിൽ ഒരു ടഓർബിറ്റലും രണ്ട് p-ഓർബിറ്റലുകളുമാണ് പങ്കെടുക്കുന്നത്. അങ്ങനെ മൂന്ന് തുല്യ sp2 സങ്കര ഓർബിറ്റലുകൾ ഉണ്ടാകുന്നു.
ഉദാഹരണമായി, BCl3, തന്മാത്രയിൽ കേന്ദ്രആറ്റമായ B-ന്റെ നിമ്നോർജ ഇലക്ട്രോൺ വിന്യാസം 1s²2s2p' എന്നാണ്.
ഉത്തേജിതാവസ്ഥയിൽ 2s ഇലക്ട്രോണുകളിൽ ഒരെണ്ണം ശൂന്യമായ 2p ഓർബിറ്റലിലേയ്ക്ക് സ്ഥാനക്കയറ്റം ചെയ്യപ്പെടുന്നു.
അതിൻ്റെ ഫലമായി ബോറോണിന് ജോടിയല്ലാത്ത മൂന്ന് ഇലക്ട്രോണുകൾ കിട്ടുന്നു. ഈ ഓർബിറ്റലുകൾ മൂന്ന് (ഒരു 2s ഉം രണ്ട് 2p ഉം) സങ്കരണം ചെയ്യുമ്പോൾ മൂന്ന് sp² സങ്കര ഓർബിറ്റലുകൾ ഉണ്ടാകുന്നു.
അങ്ങനെ ഉണ്ടാകുന്ന മൂന്ന് സങ്കരഓർബിറ്റലുകൾ ഒരു ത്രികോണീയ തലത്തിൽ ക്രമീകരിക്കപ്പെടുകയും അവ മൂന്ന് ക്ലോറിൻആറ്റങ്ങളുടെ 3p ഓർബിറ്റലുകളുമായി അതിവ്യാപനം ചെയ്ത‌് മൂന്ന് B-CI ബന്ധനങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ട് BCI യുടെ ആകൃതി ത്രികോണീയസമതലവും അതിലെ CI-B-C| ബന്ധനകോൺ 120ºയും ആണ്.