Challenger App

No.1 PSC Learning App

1M+ Downloads
കന്യാകുമാരി ജില്ലയിലെ സ്വാമിത്തോപ്പ് ഏത് നവോത്ഥാന നായകന്റെ ജനനം കൊണ്ട് പ്രസിദ്ധമാണ്?

Aവൈകുണ്ഠ സ്വാമികൾ

Bഅയ്യങ്കാളി

Cചട്ടമ്പി സ്വാമികൾ

Dശ്രീനാരായണഗുരു

Answer:

A. വൈകുണ്ഠ സ്വാമികൾ

Read Explanation:

അയ്യാ വൈകുണ്ഠ സ്വാമികൾ (1809 - 1851)

  • 1809 മാർച്ച് 12-ന് കന്യാകുമാരിക്കടുത്തുള്ള സ്വാമിത്തോപ്പിൽ ജനിച്ചു.കുട്ടിക്കാലത്തെ പേര് 'മുത്തുക്കുട്ടി' എന്നായിരുന്നു.

  • 1836-ൽ അദ്ദേഹം സ്ഥാപിച്ച 'സമത്വ സമാജം' കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായി കണക്കാക്കപ്പെടുന്നു.

  • ജാതിവിവേചനങ്ങൾക്കെതിരെ അദ്ദേഹം ആരംഭിച്ച മുന്തിരിക്കിണർ, സമപന്തിഭോജനം, കണ്ണാടി പ്രതിഷ്ഠ, തലപ്പാവ് ധരിക്കൽ എന്നിവ അദ്ദേഹത്തിന്റെ പ്രധാന സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളാണ്.

  • തിരുവിതാംകൂറിലെ നിർബന്ധിത വേലയ്‌ക്കെതിരെ ഉയർത്തിയ "വേല ചെയ്താൽ കൂലി കിട്ടണം" എന്നതും, മാനവികതയ്ക്കായുള്ള "ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന്" എന്നതും അദ്ദേഹത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളാണ്.

  • ബ്രിട്ടീഷ് ഭരണത്തെ 'വെളുത്ത പിശാച്' എന്നും തിരുവിതാംകൂർ രാജാവിനെ 'അനന്തപുരിയിലെ നീചൻ' എന്നും അദ്ദേഹം വിമർശിച്ചു.


Related Questions:

ദരിദ്രരെ സഹായിക്കാനായി 'പിടി അരി' (ഒരു പിടി അരി) എന്ന ജീവകാരുണ്യ പ്രവർതനം കേരളത്തിൽ ആരംഭിച്ച സാമൂഹ്യപരിഷ്കർത്താവ് ആരാണ് ?
Who founded Ananda Maha Sabha?
"Enlighten through education and strengthen by union" who said these words?
തിരുവിതാംകൂറിൽ വില്ലുവണ്ടിയാത്ര നടത്തി ചരിത്രം സൃഷ്ടിച്ച സാമൂഹ്യ പരിഷ്കർത്താവ് :
Who is known as Pulayageethangalude Pracharakan'?