ഒരു കൂട്ടം വസ്തുക്കളെയോ വസ്തുതകളെയോ അവയുടെ പൊതുവായ പ്രത്യേകതകൾ അനുസരിച്ച് അമൂർത്തവൽക്കരിക്കാനുള്ള കഴിവാണ് ?
Aവർഗീകരണം
Bഉദാത്തീകരണം
Cആശയരൂപീകരണം
Dപ്രശ്നപരിഹരണം
Answer:
C. ആശയരൂപീകരണം
Read Explanation:
ആശയ രൂപീകരണം
ആശയങ്ങൾ:
സവിശേഷതകളോടുകൂടിയ വസ്തുക്കളുടെയോ, പ്രതിഭാസങ്ങളുടെയോ കൂട്ടത്തെ ആശയങ്ങൾ (Concepts) എന്ന് പറയുന്നു.
ആശയരൂപീകരണ സവിശേഷതകൾ:
- മാനസിക പുരോഗതിക്ക് ഏറ്റവും പ്രാധാന്യം നൽകുന്നതാണ് ആശയ രൂപീകരണം.
- ചുറ്റുപാടുകളുമായുള്ള ഇടപെടലാണ് ആശയ രൂപീകരണം സാധ്യമാക്കുന്നത്.
- ആശയ രൂപീകരണ പ്രക്രിയയിലൂടെ ആവശ്യമുള്ളതിനെ, തിരിച്ചറിയാനും വിവേചിച്ചറിയാനും സാധിക്കുന്നു.
Nature of Concept:
- ആശയങ്ങൾ സ്ഥിരമല്ല അവ മാറിക്കൊണ്ടിരിക്കുന്നു.
- ആശയങ്ങൾ ചിന്തയുടെ ഭാഗമാണ്
- ആശയ രൂപീകരണ ഘട്ടത്തിൽ ഭാഷ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
- ചോദക (stimulus) പ്രതികരണങ്ങൾ (response) തമ്മിലുള്ള ബന്ധങ്ങളിലാണ് ആശയങ്ങൾ രൂപീകരിക്കപ്പെടുന്നത്.
- പൊതുവായ കാര്യങ്ങളിൽ നിന്നും വേർതിരിച്ചു കൊണ്ട് ആശയ രൂപീകരണം നടത്തുന്നു.
വിവിധ തരം ആശയ രൂപീകരണം:
നേരിട്ടുള്ള അനുഭവം (Direct experience):
- നേരിട്ടുള്ള അനുഭവങ്ങളിലൂടെയുള്ള ആശയ രൂപീകരണം.
- നേരിട്ട് നിരീക്ഷിക്കുകയും, കാണുകയും, തൊട്ടറിയുകയും ചെയ്യുന്നു.
- ഉദാഹരണം: പൂക്കൾ, കിളികളുടെ ശബ്ദം
പരോക്ഷ അനുഭവം (Indirect experience):
- ചിത്രങ്ങളിലൂടെയും, വിവരങ്ങളിലൂടെയും, വായനയിലൂടെയും, കേൾക്കുന്നതിലൂടെയും, ആശയങ്ങൾ മനസ്സിലാക്കുന്നതാണ് പരോക്ഷ പഠനം.
- ഉദാഹരണം: കങ്കാരു, ദിനോസർ, ആന
തെറ്റായ ആശയങ്ങൾ (Faulty Concepts):
- മിഥ്യയിലൂടെയും, കേട്ടറിവിലൂടെയുമുള്ള ആശയ രൂപീകരണം.
- ഇത്തരം കാര്യങ്ങൾക്ക്, ശാസ്ത്രീയമോ, വസ്തുതാപരമായ തെളിവുകൾ ഉണ്ടായിരിക്കുന്നതല്ല.
- ഉദാഹരണം: അന്ധവിശ്വാസങ്ങൾ
ആശയ രൂപീകരണ പ്രക്രിയകൾ:
ധാരണ (Perception):
- ഒരു വ്യക്തി ഒരു ആശയത്തെ തന്റേതായ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നു.
- മുൻകാല അനുഭവങ്ങളും, അറിവുകളും, പഠനങ്ങളും ഇവിടെ സ്വാധീനിക്കുന്നു.
അമൂർത്തീകരണം (Abstraction):
- തന്റെ കാഴ്ചപ്പാടിൽ നിന്നു കൊണ്ട് വിലയിരുത്തലിലേക്കും, വിശകലനത്തിലേക്കും നീങ്ങുന്നു.
- തന്റെ ആശയത്തെ മറ്റു ആശയങ്ങളുമായി താരതമ്യം ചെയ്യുന്നു.
- അവയിലെ പൊതു സവിശേഷതകൾ ആർജിച്ചെടുക്കുന്നു.
സാമാന്യവൽക്കരണം (Generalization):
ആ ആശയത്തിന്റെ എല്ലാ സവിശേഷതകളെയും കുറിച്ച് മനസ്സിലാക്കുന്നു.