Challenger App

No.1 PSC Learning App

1M+ Downloads
സൈക്കിൾ ഓടിക്കാൻ അറിയുന്ന ഒരാൾക്ക് മോട്ടോർ ബൈക്കും ഓടിക്കാൻ കഴിയുന്നത് താഴെക്കൊടുത്ത ഏത് തരം പഠന സംക്രമണത്തിന് ഉദാഹരണമാണ് ?

Aശൂന്യ സംക്രമണം

Bന്യൂന സംക്രമണം

Cഅൽപ സംക്രമണം

Dഅധിക സംക്രമണം

Answer:

D. അധിക സംക്രമണം

Read Explanation:

  • പഠന സംക്രമണം / പഠനാന്തരണം (Transfer of Learning)
  • നേരത്തെ പഠിച്ച കാര്യങ്ങൾ പുതിയ പഠനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെയാണ് പഠനാന്തരണം എന്ന് പറയുന്നത്.
  • പഠനാന്തരണം പ്രധാനമായും മൂന്നു വിധത്തിൽ സംഭവിക്കുന്നു.
  1. അനുകൂല പഠനാന്തരണം / അധിക സംക്രമണം (Positive Transfer):-  ആദ്യം പഠിച്ച കാര്യങ്ങൾ പുതിയ പഠനത്തിന് സഹായകമാകുന്നുവെങ്കിൽ  അതിനെ അനുകൂല പഠനാന്തരണം എന്നു പറയുന്നു.
  2. ന്യൂന സംക്രമണം (Negative Transfer) :- ആദ്യം പഠിച്ച കാര്യങ്ങൾ പുതിയ പഠനത്തിന് പ്രതികൂലം ആകുന്നു എങ്കിൽ അതിനെ ന്യൂന സംക്രമണം എന്നു പറയുന്നു.
  3. ശൂന്യ പഠനാന്തരണം (Zero Transfer) :- പഴയ പഠനം പുതിയ പഠനത്തെ പ്രോത്സാഹിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല എങ്കിൽ അതിനെ ശൂന്യ പഠനാന്തരണം എന്നു പറയുന്നു.

Related Questions:

മിന്നസോട്ട മാനുവൽ ടെസ്റ്റിരിറ്റി ടെസ്റ്റ് ഏത് അഭിരുചി ശോധകത്തിന് ഉദാഹരണമാണ് ?
ഒരേ ശോധകം ഒന്നിൽ കൂടുതൽ തവണ പരീക്ഷിക്കപ്പെടുമ്പോൾ അളവിൽ കാര്യമായ മാറ്റം വരുന്നുവെങ്കിൽ ആ ശോധകത്തിന്റെ ന്യൂനത എന്താണ് ?
ഒരു ക്രിക്കറ്റ് കളിക്കാരൻ അയാളുടെ ബൗളിംഗിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ അത് അയാളുടെ ബാറ്റിംഗിലുള്ള പ്രാവീണ്യത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഇത് ഏതുതരം പഠനാന്തരണ (Transfer of Learning) മാണ് ?
താഴെപ്പറയുന്നവയിൽ ആലേഖന വൈകല്യ (Dysgraphia) ത്തിൽ ഉൾപ്പെടാത്ത പഠന പ്രശ്നമേത് ?
പഠനം ബന്ധങ്ങൾ സ്ഥാപിക്കുന്ന യാന്ത്രിക പ്രക്രിയയാണെന്നും പഠിതാവ് വരുത്തുന്ന തെറ്റുകൾ പഠിതാവ് തിരുത്തിയാണ് പഠനം നടക്കുന്നതെന്നും പ്രസ്താവിച്ചത് ആരാണ് ?