App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്

Aആക്കം

Bമാസ്

Cഭാരം

Dപ്രവേഗം

Answer:

B. മാസ്

Read Explanation:

Note:

ആക്കം (Momentum):

  • ഒരു വസ്തുവിന്റെ ചലനത്തിൻ്റെ അളവാണ് - ആക്കം
  • ആക്കത്തിന്റെ SI യൂണിറ്റ് - kgm/s

പ്രവേഗം (Velocity):

  • ഒരു വസ്തുവിൻ്റെ ദിശയോടുകൂടിയ വേഗതയുടെ അളവാണ് - പ്രവേഗം
  • യൂണിറ്റ് സമയത്തിൽ വസ്തുവിൻ്റെ സ്ഥാനാന്തരമാണ് പ്രവേഗം.
  • പ്രവേഗത്തിന്റെ SI യൂണിറ്റ് - m/s

വ്യാപ്തം (Volume):

  • ഏതൊരു ത്രിമാന രൂപവും ഉൾക്കൊള്ളുന്ന സ്ഥലത്തിന്റെ അളവാണ് വ്യാപ്തം എന്ന് നിർവച്ചിക്കുന്നത്
  • m3 ആണ് ഇതിന്റെ  SI യൂണിറ്റ്

പിണ്ഡം (Mass):

  • ഒരു വസ്തുവിലെ ദ്രവ്യത്തിന്റെ അളവാണ്പിണ്ഡം
  • പിണ്ഡത്തിന്റെ SI യൂണിറ്റ് കിലോഗ്രാം (kg) ആണ്

ഭാരം (Weight):

  • ഒരു വസ്തുവിൽ പ്രവർത്തിക്കുന്ന ഗുരുത്വാകർഷണ ബലത്തിന്റെ അളവാണ്, ഭാരം
  • w = mg
  • ഭാരത്തിന്റെ SI യൂണിറ്റ് ന്യൂട്ടൺ (N) ആണ്.

സാന്ദ്രത (Density):

  • യൂണിറ്റ് വോള്യത്തിലെ പിണ്ഡം ആണ് സാന്ദ്രത
  • kg/m3 ആണ് ഇതിന്റെ  SI യൂണിറ്റ്

ഗാഢത (Concentration):

        100 ml ലായനിയിൽ അടങ്ങിയിരിക്കുന്ന ലായകത്തിന്റെ അളവാണ് ലായനിയുടെ ഗാഢത എന്ന് പറയുന്നത്.

 


Related Questions:

(1 1 1) മില്ലർ ഇൻഡെക്സുകളുള്ള ഒരു തലം ക്യൂബിക് ക്രിസ്റ്റലിൽ ഏത് തരത്തിലുള്ള തലമാണ്?
താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് പ്രകാശത്തിന്റെ തരംഗദൈർഘ്യവുമായി (Wavelength) അപവർത്തന സൂചികയ്ക്കുള്ള ബന്ധത്തെ (dependence of refractive index) നേരിട്ട് ആശ്രയിച്ചിരിക്കുന്നത്?
ഒരു ഹൈഡ്രോളിക് ജാക്കിന്റെ പ്രവർത്തനം ........................ നിയമത്തെ അടിസ്ഥാനമാക്കിയാണ്.
താപനില വർദ്ധിക്കുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റിയ്ക്ക് വരുന്ന മാറ്റം എന്ത് ?
The frequency range of audible sound is__________