Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് മോത്ത് കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം ?

Aഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങൾ

Bഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ

Cഉഷ്ണമേഖലാ മുൾക്കാടുകൾ

Dകടലോര ചതുപ്പുനില വനങ്ങൾ

Answer:

A. ഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങൾ

Read Explanation:

ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളും അർധ നിത്യഹരിതവനങ്ങളും

  • എല്ലാ കാലത്തും ഈ വനങ്ങൾ നിത്യഹരിതമായി നിൽക്കുന്നു.

  • പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറൻ ചരിവിലും ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കാണപ്പെടുന്നു.

  • വാർഷിക വർഷപാതം വളരെ കൂടുതലുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്നു.

  • ശരാശരി വാർഷിക വർഷപാതം 200 സെന്റീമീറ്ററിന് മുകളിൽ

  • വാർഷിക ശരാശരി ഊഷ്‌മാവ് 22°C മുകളിൽ

  • പ്രധാനമായി കാണപ്പെടുന്ന മരങ്ങൾ ഈട്ടി (റോസ്‌ഡ്), ആഞ്ഞിലി (അയനി), കരിമരുത് (എബനി)

  • ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് മോത്ത് കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം ആണ് ഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങൾ.

  • ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളുടെ മഴ കുറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്നതാണ് അർധനിത്യ ഹരിതവനങ്ങൾ

  • നിത്യഹരിതവനങ്ങളും ഇലകൊഴിയും മരങ്ങളും ഇടകലർന്ന വനപ്രദേശം - അർധനിത്യ ഹരിതവനങ്ങൾ

  •  അർധനിത്യ ഹരിതവനങ്ങളിലെ പ്രധാനപ്പെട്ട മരങ്ങൾ വെള്ള അകിൽ, ഹൊള്ളോക്ക്, കൈൽ


Related Questions:

2019 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കുറ്റിച്ചെടികളുടെ (Scrub) വിസ്തീർണ്ണം എത്ര ?
മരം നടുന്നതിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വൻമിത്ര പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തിലെ എൻഡെമിക് വിഭാഗത്തിൽ പെടുന്ന ജീവി ഏത് ?
കമ്മ്യൂണിറ്റി റിസർവുകളെ സംരക്ഷിത പ്രദേശങ്ങളായി കണക്കാക്കുന്ന 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?
പശ്ചിമബംഗാളിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?