Question:

ഫാ.കുര്യാക്കോസ് ഏലിയാസ് ചാവറക്ക് വേണ്ടി "മാർത്ത് മറിയവും ഉണ്ണി ഈശോയും" എന്ന ചിത്രം വരച്ചു കൊടുത്ത ചിത്രകാരൻ ?

Aഎം.വി. ദേവൻ

Bസി.എൻ. കരുണാകരൻ

Cരാജാ രവിവർമ്മ

Dപത്മിനി

Answer:

C. രാജാ രവിവർമ്മ

Explanation:

രാജാ രവിവർമ്മ

  • 'രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവും' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 1848 ഏപ്രിൽ 28 ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു
  • തിയഡോർ ജെൻസൻ എന്ന ഡച്ച് ചിത്രകാരനിൽ നിന്നാണ് എണ്ണച്ചായ രചനാ സമ്പ്രദായം പഠിച്ചത്.
  • 1885 ൽ മൈസൂർ രാജാവ് രവിവർമ്മയെ കൊട്ടാരത്തിൽ ക്ഷണിച്ചുവരുത്തി ചിത്രങ്ങൾ വരപ്പിച്ചു.
  • കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ ഓർമയ്‌ക്കായി 1893 ൽ നടന്ന ചിത്രപ്രദർശനത്തിൽ 10 രവിവർമച്ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അദ്ദേഹം സമ്മാനം നേടുകയും ചെയ്തു
  • ഈ ചിത്ര പ്രദർശനത്തിന് ശേഷമാണ് രാജാ രവിവർമ്മ ലോകപ്രശസ്തനായത്
  • 1904-ല്‍ കഴ്‌സണ്‍ പ്രഭു രവിവർമ്മയ്ക്ക് കൈസര്‍ ഇ ഹിന്ദ്‌ സ്വര്‍ണ മെഡല്‍ സമ്മാനിച്ചു.
  • അതോടെ ബ്രിട്ടീഷ്‌ സാമ്രാജ്യ സര്‍ക്കാരിന്റെ കൈസര്‍ ഇ ഹിന്ദ്‌ ബഹുമതി നേടിയ ആദ്യ ചിത്രകാരനായും അദേഹം മാറി.
  • തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മലയാളിയാണ് രാജാരവിവർമ്മ (1971)

പ്രശസ്ത രവിവർമ ചിത്രങ്ങൾ 

  • യശോദയും കൃഷ്ണനും
  • ഹംസവും ദമയന്തിയും 
  • ഉത്തരേന്ത്യൻ വനിത
  • ശന്തനുവും സത്യവതിയും
  • ജടായുവധം
  • തമിഴ്‌ മഹിളയുടെ സംഗീതാലാപം
  • മാർത്ത് മറിയവും ഉണ്ണി ഈശോയും
  • സീതാസ്വയംവരം
  • പരുമല മാർ ഗ്രിഗോറിയസ്
  • സീതാപഹരണം
  • അച്ഛൻ അതാ വരുന്നു
  • മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ
  • ശ്രീകൃഷ്ണജനനം
  • അർജ്ജുനനും സുഭദ്രയും
  • വീണയേന്തിയ സ്ത്രീ
  • കാദംബരി
  • ദത്താത്രേയൻ
  • അമ്മകോയീതമ്പുരാൻ
  • ശകുന്തളയുടെ പ്രേമവീക്ഷണം
  • മലബാർ മനോഹരി (മലബാർ സുന്ദരി)
  • ഹിസ്റ്റോറിക് മീറ്റിംഗ്
  • ദ്രൗപദി വിരാടസദസ്സിൽ

 


Related Questions:

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് ഫൈൻ ആർട്സ് നിലവിൽ വന്ന വർഷം ഏതാണ് ?

കേരള ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ് ?

കളരിപ്പയറ്റിൽ മിനാക്ഷി അമ്മയ്ക്ക് പത്മശ്രീ ലഭിച്ച വർഷം ?

ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക്‌ ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച വർഷം ഏതാണ് ?

1904 ൽ രാജ രവിവർമ്മക്ക് കൈസർ - ഇ - ഹിന്ദ് , രാജാ എന്നി ബഹുമതികൾ നൽകിയത് ആരാണ് ?