Question:

ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?

A26

B12

C34

D30

Answer:

A. 26

Explanation:

അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം = 23 അഞ്ച് അംഗങ്ങളുടെ പ്രായത്തിന്റെ തുക = 23 × 5 = 115 പ്രായം കുറഞ്ഞ ആളുടെ പ്രായം = 11 ബാക്കിയുള്ളവരുടെ പ്രായത്തിന്റെ തുക = 115 - 11 = 104 ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി = 104/4 = 26


Related Questions:

തുടർച്ചയായ 5 എണ്ണൽസംഖ്യകളുടെ തുക 60 ആയാൽ അതിൽ ഏറ്റവും വലിയ സംഖ്യയേത്?

പത്ത് സംഖ്യകളുടെ ശരാശരി 125 ആണ്. ഇതിൽ നിന്നും ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 118 ആയി എങ്കിൽ ഒഴിവാക്കിയ താഴെത്തന്നിരിക്കുന്നതിൽ സംഖ്യ ഏത്?

ഒരു സെറ്റ് സംഖ്യകളുടെ ശരാശരി 18 ആണ്. അതിൽ നിന്ന് 24 എന്ന സംഖ്യ മാറ്റിയപ്പോൾ ശരാശരി 17 ആയി. എങ്കിൽ ആദ്യ സെറ്റിൽ എത്ര സഖ്യകളുണ്ട് ?

മൂന്നു സംഖ്യകളുടെ ശരാശരി 75 ആണ്. അവയിൽ ഏറ്റവും വലിയ സംഖ്യ 90-ഉം മറ്റു രണ്ടു സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 35-ഉം ആണ്. മൂന്നിലും വെച്ചേറ്റവും ചെറിയ സംഖ്യ ഏത്?

8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 cm. ഒരു കുട്ടികൂടി വന്നുചേർന്നപ്പോൾ മാധ്യം 151 cm . വന്നു ചേർന്ന കുട്ടിയുടെ ഉയരം എത്ര?