App Logo

No.1 PSC Learning App

1M+ Downloads
കൺഭിത്തിയിലെ നീലനിറത്തിലുള്ള മധ്യ പാളി?

Aദൃഢപടലം

Bരക്തപടലം

Cദൃഷ്ടി പടലം

Dഇവയൊന്നുമല്ല

Answer:

B. രക്തപടലം

Read Explanation:

  • കണ്ണിലെ പാളികൾ- ദൃഢപടലം, രക്തപടലം, ദൃഷ്ടി പടലം
  • കണ്ണിലെ ഏറ്റവും പുറമെയുള്ള പാളി – ദൃഢപടലം
  • നേത്രഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്ന ബാഹ്യപാളി – ദൃഢപടലം
  • ദൃഢപടലം യോജകകലയാൽ നിർമിതം.
  • ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന കൺഭിത്തിയിലെ നീലനിറത്തിലുള്ള മധ്യ പാളിയാണ് - രക്തപടലം (Choroid)
  • കണ്ണിലെ കലകൾക്ക് ഓക്‌സിജനും പോഷണവും പ്രദാനം ചെയ്യുന്ന കണ്ണിലെ പാളി-രക്തപടലം
  • പ്രകാശഗ്രാഹികൾ കാണപ്പെടുന്ന കണ്ണിലെ ആന്തര പാളി - ദൃഷ്‌ടിപടലം (Retina)
  • കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി-റെറ്റിന

Related Questions:

ദീർഘദൃഷ്‌ടിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത്?

  1. അടുത്തുള്ള വസ്‌തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ
  2. നേത്രഗോളത്തിൻ്റെ നീളം കുറയുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം
  3. ദീർഘദൃഷ്‌ടിയുള്ളവരിൽ വസ്‌തുക്കളുടെ പ്രതിബിംബം പതിയ്ക്കുന്നത് റെറ്റിനയ്ക്ക് മുൻപിലാണ്
    മെലാനിൻ എന്ന വർണ്ണ വസ്‌തുവിൻറെ സാന്നിധ്യം കാരണം ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന നേത്രഭാഗം ?

    തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നേത്രഭാഗത്തെക്കുറിച്ചുള്ളതാണ്?

    • കോർണിയയുടെ പിൻ ഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം.
    • മെലാനിൻ എന്ന വർണവസ്തുവിന്റെ സാന്നിധ്യം ഇരുണ്ട നിറം നൽകുന്നു.
    എന്താണ് ബൈനോക്കുലർ വിഷൻ അഥവാ ദ്വിനേത്രദർശനം?
    കോൺകോശങ്ങളുടെ തകരാറു മൂലം ചുവപ്പും പച്ചയും നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത രോഗാവസ്ഥയാണ് ?