Challenger App

No.1 PSC Learning App

1M+ Downloads
പറയി പെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ള ഗ്രന്ഥം

Aഐതിഹ്യമാല

Bകേരളപ്പഴമ

Cകേരളോൽപ്പത്തി

Dകൈരളിയുടെ കഥ

Answer:

A. ഐതിഹ്യമാല

Read Explanation:

കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന ഗ്രന്ഥത്തിലാണ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യ പഞ്ചമിയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.


Related Questions:

വെയിലും നിലാവും എന്ന കൃതി രചിച്ചതാര്?
പ്രിയംബദ ജയകുമാർ രചിച്ച ഡോ എം എസ് സ്വാമിനാഥന്റെ ജീവചരിത്ര ഗ്രന്ഥം ?
താഴെ പറയുന്ന ഗ്രന്ഥങ്ങളിൽ 2022-ലെ വള്ളത്തോൾ പുരസ്‌കാര ജേതാവായ സേതു രചിച്ചത് ഏതെല്ലാമാണ് ? (i)താളിയാല (ii) സൻമാർഗം (iii) വെളുത്ത കൂടാരങ്ങൾ (iv) യൂദാസിന്റെ സുവിശേഷം.
Author of the malayalam novel "Vishakanyaka':
1930 മുതൽ 1957 വരെയുള്ള തിരുവിതാംകൂറിലെയും കേരളത്തിലെയും സാമൂഹികരാഷ്ട്രീയ ചരിത്രസംഭവങ്ങൾ പ്രമേയമാകുന്ന തകഴിയുടെ നോവൽ ?