App Logo

No.1 PSC Learning App

1M+ Downloads
'Hitting Across The Line' എന്ന പുസ്തകം താഴെ തന്നിരിക്കുന്നവയിൽ ഏത് കായിക താരത്തിൻ്റെ ആത്മകഥയാണ്?

Aറിക്കി പോണ്ടിംഗ്

Bബ്രയാൻ ലാറ

Cവിവിയൻ റിച്ചാർഡ്സ്

Dഗ്ലെൻ മഗ്രാത്ത്

Answer:

C. വിവിയൻ റിച്ചാർഡ്സ്

Read Explanation:

  • ലോകത്തിലെ തന്നെ ഏറ്റവും മികച്ച മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് വെസ്റ്റിൻഡീസ് താരമായ വിവിയൻ റിച്ചാർഡ്സ്.

  • 2002 ഡിസംബറിൽ വിസ്ഡൺ മാസിക എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാനായി റിച്ചാർഡ്സിനെ തിരഞ്ഞെടുത്തിരുന്നു.
  • ഡോൺ ബ്രാഡ്മാനും സച്ചിൻ ടെൻഡുൽകർക്കും ശേഷം എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായും ഇദ്ദേഹത്തെ വിസ്ഡൺ മാസിക തിരഞ്ഞെടുത്തു. 
  • ഏകദിന ക്രിക്കറ്റിൽ 6,721 റൺസും, ടെസ്റ്റ് ക്രിക്കറ്റിൽ 121 മൽസരങ്ങളിൽ നിന്ന് 50.23 ശരാശരിയിൽ 8540 റൺസും 24 സെഞ്ചുറികളും ഇദ്ദേഹം നേടിയിട്ടുണ്ട്. 

  • 2016 ലാണ് ഇദ്ദേഹത്തിൻറെ ആത്മകഥയായ 'Hitting Across The Line' പ്രസിദ്ധീകരിക്കപ്പെട്ടത്.

Related Questions:

2023 ലെ മികച്ച പുരുഷ ഏകദിന ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം നേടിയത് ആര് ?
പുരുഷ ടെന്നീസ് ഗ്രാൻഡ്സ്ലാം റണ്ണറപ്പായ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം ആര് ?
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് തികക്കുന്ന ബാറ്റ്സ്മാൻ ?
2025 ലെ ഹോക്കി ഫെഡറേഷൻ പ്രോ ലീഗിലെ ഏറ്റവും മികച്ച ഗോളിന് നൽകുന്ന പോളിഗ്രാസ് മാജിക്സ്കിൽ പുരസ്കാരം ലഭിച്ചത്

2022 അഡ്ലൈഡ് എടിപി ഇന്റർനാഷണൽ ടൂർണമെന്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.

i. ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ഇന്ത്യക്കാരായ രോഹൻ ബൊപ്പണ്ണയും രാംകുമാർ രാമനാഥനുമാണ്.

ii. പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് ഗെയ്ൽ മോൺഫിൽസാണ്.

iii. വനിതാ വിഭാഗത്തിൽ സിമോണ ഹാലപ്പയാണ് കിരീടം നേടിയത്.

iv. ഓസ്‌ട്രേലിയൻ ഓപ്പണിന് മുൻപായിട്ടാണ് അഡ്ലൈഡ് എടിപി ഇന്റർനാഷണൽ ടൂർണമെന്റുകൾ നടക്കാറുള്ളത്.