Challenger App

No.1 PSC Learning App

1M+ Downloads
സൾഫ്യൂറിക് ആസിഡിൻ്റെ നിർമ്മാണത്തിൽ സമ്പർക്ക പ്രക്രിയ വഴി ഉപയോഗിക്കുന്ന ഉൽപ്രേരകം:

AV₂O₅

BFe

CNO

DAl₂O3

Answer:

A. V₂O₅

Read Explanation:

  • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് - സൾഫ്യൂരിക് ആസിഡ് (H₂SO₄ )
  • രാസവസ്തുക്കളുടെ രാജാവ് - സൾഫ്യൂരിക് ആസിഡ് 
  • സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ ( കോൺടാക്ട് പ്രോസസ് )
  •  സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് (V₂O₅ )

 സമ്പർക്ക പ്രക്രിയയുടെ ഘട്ടങ്ങൾ 

  • സൾഫറിനെയോ സൾഫൈഡ് അയിരുകളെയോ വായുവിൽ കത്തിച്ച് സൾഫർ ഡയോക്സൈഡ് ഉണ്ടാക്കുന്നു (SO₂ )

  • സൾഫർ ഡയോക്സൈഡിനെ വനേഡിയം പെന്റോക്സൈഡിന്റെ സാന്നിദ്ധ്യത്തിൽ സംയോജിപ്പിച്ച് സൾഫർ ട്രൈഓക്സൈഡ് നിർമ്മിക്കുന്നു (SO₃ )

  • സൾഫർ ട്രൈഓക്സൈഡിനെ ഗാഢ സൾഫ്യൂരിക് ആസിഡിൽ ലയിപ്പിച്ച് ഒലിയം(H₂S₂O₇ ) ഉണ്ടാക്കുന്നു 

  • ഒലിയം ജലത്തിൽ ലയിപ്പിച്ച് സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നു 

Related Questions:

Which aqueous solution is most acidic?
താഴെ കൊടുത്തിരിക്കുന്നതിൽ റീചാർജബിൾ അല്ലാത്ത ബാറ്ററി ഏത് ?
AgCl + KI⇌ KCl + AgI സംതുലനാവസ്ഥ പ്രാപിച്ച ഈ രാസപ്രവർത്തനത്തിൽ KI വീണ്ടും ചേർക്കു മ്പോൾ എന്തു മാറ്റമാണ് സംഭവിക്കുന്നത് :
ലോഹങ്ങളിൽ ഉണ്ടാകുന്ന അഗ്നിബാധ ഏത് ഉൾപ്പെടുന്നു തരം അഗ്നിബാധയിൽ ?
ഉരുളക്കിഴങ്ങ് പോലുള്ള വിളകൾക്ക് അനുയോജ്യമായ മണ്ണിന്റെ PH