App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിന്റെ കേന്ദ്രം

Aഭൂമി

Bസൂര്യൻ

Cശനി

Dവ്യാഴം

Answer:

B. സൂര്യൻ

Read Explanation:

സൂര്യൻ, സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, കുളളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവ ചേർന്നതാണ് സൗരയൂഥം. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ്. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ലോകത്തോട് പറഞ്ഞത് നിക്കോളസ് കോപ്പർനിക്കസ് ആണ്. ഇദ്ദേഹം പോളണ്ടുകാരനായ വാന ശാസ്ത്രജ്ഞനായിരുന്നു. സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സിയാണ് ക്ഷീരപഥം അഥവാ ആകാശഗംഗ (Milky Way). ഇതിൽ കോടാനുകോടി നക്ഷത്രങ്ങളുണ്ട്. ഇത്തരത്തിലുളള കോടിക്കണക്കിന് ഗാലക്സികൾ ഉൾപ്പെടുന്നതാണ് പ്രപഞ്ചം


Related Questions:

താഴെ പറയുന്നവയിൽ വാൽനക്ഷത്രങ്ങൾ രൂപപ്പെടുന്നത് എങ്ങനെ ?
ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം
സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ലോകത്തോട് പറഞ്ഞ പോളണ്ടുകാരനായ വാന ശാസ്ത്രജ്ഞൻ
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായി കാണപ്പെടുന്നതിന് കാരണം
സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സി