App Logo

No.1 PSC Learning App

1M+ Downloads
അനേകായിരം ഉൽക്കകൾ ഒരുമിച്ചു കത്തുമ്പോഴുള്ള വർണ്ണകാഴ്‌ചയാണ് :

Aധൂമകേതുക്കൾ

Bകൊള്ളിമീനുകൾ

Cധ്രുവദീപ്തി

Dനക്ഷത്രവർഷം

Answer:

B. കൊള്ളിമീനുകൾ

Read Explanation:

ഉൽക്കകൾ & ഉൽക്കാശിലകൾ

  • ധൂമകേതുക്കളുടേയും ഛിന്നഗ്രഹങ്ങളുടേയും അവശിഷ്‌ടങ്ങൾ ഭൂമിയ്ക്ക് നേരെ വരുമ്പോൾ അന്തരീക്ഷ വായുവിന്റെ ഘർഷണം മൂലമുണ്ടാകുന്ന ചൂടിൽ കത്തി ഇല്ലാതാവുന്നതാണ് ഉൽക്കകൾ.

  • അനേകായിരം ഉൽക്കകൾ ഒരുമിച്ചു കത്തുമ്പോഴുള്ള വർണ്ണകാഴ്‌ചയാണ് കൊള്ളിമീനുകൾ (Shooting Stars).

  • “കൊള്ളിയൻ', 'പതിക്കുന്ന താരങ്ങൾ' എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഉൽക്കകളാണ്.

  • വലുപ്പം കൂടിയ ഛിന്നഗ്രഹങ്ങളുടേയും ഉൽക്കകളുടേയും കത്താത്ത ചില അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കും. ഇവയാണ് ഉൽക്കാശിലകൾ.

  • ഉൽക്കാശിലാ പതനഫലമായി രൂപംകൊണ്ട ലോണാർ തടാകം മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്.


Related Questions:

ഏത് ഗ്രഹത്തെപ്പറ്റിയാണ് പറയുന്നതെന്ന് തിരിച്ചറിയുക ?

  1. വലിപ്പത്തിൽ മൂന്നാം സ്ഥാനത്ത്  നിൽക്കുന്ന ഗ്രഹം
  2. ' അരുണൻ ' എന്നറിയപ്പെടുന്നു 
  3. ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹം 
  4. ഈ ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഷേക്സ്പിയറുടെയും അലക്‌സാണ്ടർ പോപ്പിന്റെയും കൃതികളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത് 
  1. ' സൂപ്പർ വിൻഡ് ' എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം
  2. സൂര്യനിൽ നിന്നുള്ള ആറാമത്തെ ഗ്രഹം      
  3. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം

ഏത് ഗ്രഹത്തെപ്പറ്റിയുള്ള പ്രസ്താവനകളാണ് മുകളിൽ നല്കിയിരിക്കുന്നത് ? 

പ്രശാന്തിയുടെ സമുദ്രം എവിടെയാണ് ?
ലോകത്തിലേറ്റവും ചെലവ് കുറഞ്ഞ ചൊവ്വ ദൗത്യം ?
ബുധൻ്റെ പരിക്രമണകാലം ?