Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് രാജാവിന്റെ സൈന്യത്തെ പരാജയപ്പെടുത്തിക്കൊണ്ട് അധികാരത്തിൽ വന്ന പാർലമെന്റ് വിഭാഗത്തിന്റെ സൈന്യാധിപൻ ?

Aറോബർട് വാൾപോൾ

Bഒലിവർ ക്രോംവെൽ

Cറിച്ചാർഡ് ക്രോംവെൽ

Dതോമസ് ജെഫേഴ്സൺ

Answer:

B. ഒലിവർ ക്രോംവെൽ

Read Explanation:

ഒലിവർ ക്രോംവെൽ

  • പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ഒരു രാഷ്ട്രീയനേതാവും ,സൈന്യാധിപനും
  • രാജവാഴ്ച അവസാനിപ്പിച്ച്, ഇംഗ്ലണ്ടിനെ റിപ്പബ്ലിക്ക് ആക്കിയ പുത്തൻ മാതൃകാസൈന്യത്തിന്റെ(New Model Army) നേതാവ് .
  • 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയെ തുടർന്ന് ഇംഗ്ലണ്ടിലെ അധികാരം കൈയ്യാളിയത് ക്രോംവെൽ ആയിരുന്നു. 
  • അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് സൈന്യം, അയർലൻഡും സ്കോട്ട്‌ലണ്ടും ആക്രമിച്ചു കീഴടക്കി. 
  • 1653 മുതൽ 1658-ലെ മരണം വരെ ക്രോംവെൽ, 'സംരക്ഷകപ്രഭു' (Lord Protector) എന്ന സ്ഥാനപ്പേരോടെ ഇംഗ്ലണ്ടും അയർലണ്ടും സ്കോട്ട്‌ലണ്ടും ചേർന്ന രാഷ്ട്രസംഘത്തിന്റെ(Commonwealth) ഏകാധിപതി ആയിരുന്നു.

 


Related Questions:

ജെയിംസ് ഒന്നാമന് ശേഷം ഇംഗ്ലണ്ടിൽ അധികാരത്തിൽ വന്നത്?

ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. 1688 ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച മഹത്തായ വിപ്ലവം, രക്തരഹിത വിപ്ലവം അറിയപ്പെടുന്നു.
  2. വിപ്ലവ സമയത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് സ്റ്റുവർട്ട് രാജവംശമാണ്.
  3. രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ നിന്ന് പുറത്താക്കപ്പെട്ട രാജാവ്  ജെയിംസ് ഒന്നാമൻ ആയിരുന്നു.
  4. വിപ്ലവത്തെത്തുടർന്ന് ഇംഗ്ലണ്ടിലെ രാജാവായ ജെയിംസ് ഒന്നാമനെ റഷ്യയിലേക്കാണ്  നാടുകടത്തിയത്
    ടണ്ണേജ് & പൗണ്ടേജ് നിയമം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    1649 ജനുവരി 30-ന് രാജ്യദ്രോഹകുറ്റം ചുമത്തി വധിക്കപ്പെട്ട ഇംഗ്ലീഷ് ഭരണാധികാരി
    ഇംഗ്ലണ്ടിൽ 'ബിൽ ഓഫ് റൈറ്റ്സ്' നിലവിൽ വന്ന വർഷം ?